ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത

ജീവിതത്തിൻറെ അറ്റത്തു നിന്നും .....മരണത്തിൻറെ വാതിലും തുറന്ന്

കവിതകൾ കടന്നു വരും ...
അപ്പോഴേക്കും കടന്നു ചെല്ലാൻ കഴിയാത്ത ദൂരത്തേക്ക് സ്വപ്‌നങ്ങൾ കുടിയേറി പാർക്കും .....

 തോറ്റു പോയവളുടെ ഇടനാഴിയിൽ തോറ്റു പോയതിൻറെ പാതി പതിഞ്ഞ കാൽപാടുകൾ മാത്രം ബാക്കിയാകും ...

ഉള്ളടക്കം മാഞ്ഞു പോവുന്ന കവിതയായ് ജീവിതം അവസാനിക്കും ...

മരിക്കാത്ത ഓർമകളുമായി
മരിക്കാത്ത എൻറെ ശീര്ഷകങ്ങൾ മാത്രം ....
കാലം ഇനിയും മറ്റൊരു കവിതയാവുന്നു ........
 

അനശ്വര പി പങ്കജ്
10 ജെ ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]