ജീവിതത്തിൻറെ അറ്റത്തു നിന്നും .....മരണത്തിൻറെ വാതിലും തുറന്ന്
കവിതകൾ കടന്നു വരും ...
അപ്പോഴേക്കും കടന്നു ചെല്ലാൻ കഴിയാത്ത ദൂരത്തേക്ക് സ്വപ്‌നങ്ങൾ കുടിയേറി പാർക്കും .....
തോറ്റു പോയവളുടെ ഇടനാഴിയിൽ തോറ്റു പോയതിൻറെ പാതി പതിഞ്ഞ കാൽപാടുകൾ മാത്രം ബാക്കിയാകും ...
ഉള്ളടക്കം മാഞ്ഞു പോവുന്ന കവിതയായ് ജീവിതം അവസാനിക്കും ...
മരിക്കാത്ത ഓർമകളുമായി
മരിക്കാത്ത എൻറെ ശീര്ഷകങ്ങൾ മാത്രം ....
കാലം ഇനിയും മറ്റൊരു കവിതയാവുന്നു ........