എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്

ഏപ്രിൽ 9 വ്യാഴം കോവിൽ ബാധയെത്തുടർന്ന് മനുഷ്യർ വീട്ടിൽ ഒതുങ്ങിക്കൂടിയിട്ട് ഇന്നേക്ക് 16 ദിവസം എന്തൊരു അവസ്ഥയാണ് ഇത് പത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഇന്ന് കൊവിഡ് വാർത്തകളാൽ നിറഞ്ഞിരിക്കുന്നു എത്രയെത്ര ആളുകളാണ് ഈ രോഗം മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നത് ഒരുപാട് ആളുകൾ ചികിത്സയിലും എങ്കിലും ആശ്വാസകരമെന്ന് പറയാമല്ലോ ഒരുപാട് പേർക്ക് രോഗം ഭേദമായി തിരികെ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും പോലീസുകാരുടെയും അതിലുപരി സർക്കാരിൻ്റെയും കഠിന സേവനങ്ങളാൽ ഒരുപരിധിവരെ നമ്മൾ ഇതിനെ മറികടന്നിരിക്കുന്നു കേരളം അതിജീവിച്ച മഹാപ്രളയം പോലെ ഈ മഹാവിപത്തിനെയും ലോകത്തിന് മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ശമ്മാസ് എ എച്ച്
3 C എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം