സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ

14:55, 20 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)


വയനാട് ജില്ലയിലെ ഉപജില്ലയിൽ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആൺ കുട്ടികളും 190 പെൺകുട്ടികളും അടക്കം 401 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
വിലാസം
പാടിച്ചിറ

പാടിച്ചിറ പി.ഒ,
വയനാട്
,
673579
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04936234577
ഇമെയിൽhmupspadichira@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ കെ.ജി
അവസാനം തിരുത്തിയത്
20-12-2018Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ്‌ സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിൻറെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിൻറെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകൾ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യൻ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ നമ്മുടെ സ്കൂൾ യൂ.പി.സ്കൂളായി ഉയർത്തപ്പെട്ടു.1991 ൽ മാനന്തവാടികോർപ്പറേറ്റിൻറെ കീഴിൽ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിൻറെ മണിമുത്തുകൾ ശേഖരിക്കാൻ കടന്നുവരുന്ന കുരുന്നുകൾക്ക് സ്നേഹത്തിൻറെയും അറിവിൻറെയും പാഠങ്ങൾ നൽകുന്ന അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാൻ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജർമാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകർത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. 38 വർഷങ്ങൾ പിന്നിടുമ്പോഴും വിജയത്തിൻറെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിൻറെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂൾ ഇന്നും മുന്നേറുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് . വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണത്തിനായി സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകരുടെ പേര് പ്രധാനാധ്യാപകനായ വർഷം വിരമിച്ച വർഷം
സി.ത്രേസ്യ പി.യു 1876 1880
സി.മേരി തോമസ്‌ 1880 1888
സി.ഏലിയാമ്മ തോമസ്‌ 1888 1991
ജോസ് കൈതമറ്റം 1991 1992
കെ.കെ.കുര്യൻ 1992 1993
സി.പി.ത്രിവിക്രമൻനായർ 1993 1995
വി.എ.പത്രോസ് 1995 1999
എം.വി.ജോയ് 1999 2007
പി.സി.മേരി 2007 2011
സണ്ണി ജോസഫ് 2011 2014
ജോൺസൺ കെ.ജി 2014
അധ്യാപകരുടെ പേര് പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം വിരമിച്ച വർഷം
സി.ത്രേസ്സ്യാമ്മ എൻ.ജെ 1983 1985
ത്രേസ്സ്യ 1987 1998
മറിയം പി.സക്കറിയ 1982 2000
ഐസക് പി.ജെ 1983 2004
ത്രേസ്സ്യ പി.എ 1977 2005
സിസിലി കെ.ജെ 1984 2012
സക്കറിയ വി.എം 1979 2013
ത്രേസ്സ്യാമ്മ ജോസഫ് 1981 2013
കൊച്ചുത്രേസ്സ്യ ജോസഫ് 1981 2014
ബേബി ജോൺ .എ 1982 2015
എമ്മാനുവൽ .സി.എം 1981 2016

നിലവിലെ സാരഥികൾ

സ്കൂളിലെ നിലവിലെ അധ്യാപകർ  :

അധ്യാപകർ തസ്തിക പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം
ജോൺസൺ കെ.ജി. ഹെഡ് മാസ്റ്റർ 2014
ഏലി എം.എം. യു.പി.എസ്.എ 1985
ലൌലി ജോസ് എൽ.പി.എസ്.എ 1983
ലൈല ജോർജ്ജ് യു.പി.എസ്.എ 1985
ലാലി എൻ.എസ് എൽ.പി.എസ്.എ 2005
ശോഭനദേവി .കെ യു.പി.എസ്.എ.സംസ്കൃതം 1983
ജമീല .കെ യു.പി.എസ്.എ. അറബിക് 1988
സെലിൻ തോമസ്‌ യു.പി.എസ്.എ. ഹിന്ദി 2000
ഷീജ ജോർജ്ജ് യു.പി.എസ്.എ 2014
ഷെറിൻ ഫ്രാൻസിസ് യു.പി.എസ്.എ 2014
ജിഷ ജോർജ്ജ് എൽ.പി.എസ്.എ 2015
സി.ജാന്റി.കെ.മാത്യു എൽ.പി.എസ്.എ. 2015
സി.മേരികുട്ടി .റ്റി.ജെ യു.പി.എസ്.എ. 2015
അമൽ ജിത്ത് സെബാസ്റ്റ്യൻ യു.പി.എസ്.എ. ഉറുദു 2015
സി.പ്രിൻസി.പി.ജെ എൽ.പി.എസ്.എ. 2016
അഞ്ജലി തോമസ്‌ എൽ.പി.എസ്.എ 2016
അമൽഡ എമ്മാനുവൽ എൽ.പി.എസ്.എ 2016
ജിഷിൻ എം.ജെ എൽ.പി.എസ്.എ 2016
ജോർജ്ജ് പി.വി ഓഫീസ് അറ്റൻഡന്റ് 2013


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമാണം:15367 5
jrc

വഴികാട്ടി

{{#multimaps:11.8396, 76.1789 |zoom=13}}