ജി എൽ പി എസ് കൂടത്തായി
ജി എൽ പി എസ് കൂടത്തായി | |
---|---|
വിലാസം | |
കൂടത്തായി ജി .എൽ. പി.എസ് കൂടത്തായി,കൂടത്തായി ബസാർ (പോ),താമരശ്ശേരി[വയ],കോഴിക്കോട്. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 04952248127 |
ഇമെയിൽ | glpskoodathai@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47453 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | മൈമൂനത്ത് എം |
അവസാനം തിരുത്തിയത് | |
13-04-2020 | 47453 |
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ് സ്കൂൾ . 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി നൽകിയ 23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി 1 മുതൽ 4 വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ ആകെ 47 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്. കട്ടറുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം ആവശ്യത്തിന് ടോയിലെറ്റുകൾ എന്നിവ ലഭ്യമാണ്. സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കാരാട്ട് റസാക്ക് സർ വിദ്യാലയത്തെ മെച്ചപ്പെട്ടതാക്കാമെന്നു വാക്കുതന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരാടേ പരിശീലനം.
- എൽ എസ് എസ് പരിശീലനം.
അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി മൈമൂനത്ത് പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീമതി കീർത്തി എസ് മോഹൻ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
തങ്കച്ചൻ, വർക്കി, അൽഫോൻസാ, കൃഷ്ണനുണ്ണി, വാസുദേവൻ, സെബാസ്റ്റ്യൻ, ശ്രീധരൻ, രവീന്ദ്രൻ, നാരായണൻ, പീറ്റർ, ത്രേസ്യാമ്മ, കുര്യൻ, ദാസൻ സി എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മനു വി ജെ (മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സണ്ണി സർ (ഡയറ്റ് വടകര)
വഴികാട്ടി
കോഴിക്കോടെ നഗരത്തിൽനിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. താമരശ്ശേരി - കോടഞ്ചേരി റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് സ്‌കൂൾ. തികച്ചും ഒരു ഗ്രാമപ്രദേശമാണ് ചാമോറ എന്നറിയപ്പെടുന്ന ഈ സ്ഥലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Gallery
Image:Praveshanotsavamnew.jpeg