എ.എൽ.പി.എസ്. ബദിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Badiruralps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ബദിരൂർ
വിലാസം
BADIRUR

673611
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ7907360037
ഇമെയിൽbadiruralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
09-04-2020Badiruralps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ

വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 9  പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.

ഭൗതികസൗകരൃങ്ങൾ

ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താനുള്ള സൗകര്യം .കമ്പ്യൂട്ടർ ലാബ്.

==മികവുകൾ==ശാസ്ത്രകൗതുകം വളർത്താനായി എല്ലാവർക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.



ദിനാചരണങ്ങൾ

'പ്രവേശനോത്സവം' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.

വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.

ഓണം :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -

സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -

ഗാന്ധിജയന്തി :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.

കേരളപ്പിറവി ദിനം :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.

ശിശുദിനം: ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.

ക്രിസ്മസ് :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.

ക്ളബുകൾ:,

ജെ.ആർ.സി അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം. പരിസ്ഥിതി ദിനാചരണം പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ വൃക്ഷത്തൈ വിതരണം ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം ) പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം കുട്ടികൾക്കുള്ള വിത്ത് വിതരണം എന്നിവ ജെ ആ ർ സി യുടെ നേതൃത്വത്തിൽ നടത്തി

.

ഗണിത ക്ളബ്

ഗണിത മത്സരങ്ങൾ സ്ഥിരമായി നടത്തുന്നു, ക്ലോക്കിൽ സമയം നോക്കൽ , കലണ്ടർ നോക്കൽ തുങ്ങിയവയിൽ താഴെ ക്ലാസ്സിൽ നിന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

ഹെൽത്ത് ക്ളബ്

കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു.ബോധവൽക്കരണ ക്ലാസ് പോസ്റ്റർ നിർമ്മാണം ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തൽ . പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ഹരിതപരിസ്ഥിതി ക്ളബ് : ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്ററ് സ്ഥാപിച്ചു.

വിദ്യാരംഗം

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ബദിരൂർ&oldid=702171" എന്ന താളിൽനിന്ന് ശേഖരിച്ചത്