ടി.എസ്.എസ്. വടക്കാങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
ടി.എസ്.എസ്. വടക്കാങ്ങര
വിലാസം
വടക്കാങ്ങര

മങ്കട പി.ഒ
മലപ്പുറം
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04933281651
ഇമെയിൽtssvgra@gmail.com
കോഡുകൾ
സ്കൂൾ കോഡ്18087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻprakashkumar p.s
അവസാനം തിരുത്തിയത്
26-03-2019Tss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവർത്തിസമയം 9.30 മുതൽ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തിൽ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5% വിജയം കരസ്ഥമാക്കി |

സ്കൾ പി.ടി.എ

സ്കളിൽ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂൾ പദ്ധതി,ബാൻറ് സെറ്റ്,സയൻസ് ലാബ് വിപുലീകരണം,സ്കൂൾ ബസ്സ്,സ്മാർട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നൽകിയിട്ടുണ്ട്.


പൂർവ്വ വിദ്യാർത്ഥി സമാജം.

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങൾ സ്കൂളിന് എന്നും താങ്ങും തണലുമാണ്. പൂർവ്വ വിദ്യാർത്ഥി സമാജം എന്ന കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്.


പൊതു പരീക്ഷ വിജയം.

എസ്.എസ്.എൽ.സി പരീക്ഷയിൽ 2007-08 വർഷത്തിൽ 98% വും, 2008-09 വർഷത്തിൽ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.

സ്കൂൾ പാർലിമെന്റ്

വർഷാരംഭത്തിൽ തന്നെ സ്കുൾ പാർലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡർമാർ ചേർന്ന് സ്കൂൾ ലീഡറെയുംചെയർമാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികൾ,സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ പാർലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

സ്ററാഫ് കൗൺസിൽ

സ്കളിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സ്ററാഫ് അംഗങ്ങൾക്കും പങ്കാളിത്തം നൽകുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾക്ക് സ്ററാഫ് കൗൺസിൽ വഴി രൂപം നൽകുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവർത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.

സബ്ജക്ട് കൗൺസിൽ

ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയും തുടർ മൂല്യ നിർണയോപാധികൾ, പാഠകുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് സബ്ജക്ട് കൗൺസിലിന്റെ പ്രധാന പ്രവർത്തനം.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

കലാകായിക പ്രവൃത്തി പരിചയ പഠനം

സ്കൂളിൽ വർഷങ്ങളായി ഈ വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ മികച്ച പരിശീലനങ്ങൾ കുട്ടികൾക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളിൽ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ സമ്മാനഹർരായിട്ടുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സ്

1998 വർഷം മുതൽക്കാണ് സ്കുളിൽ സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററർമാരും 2 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

JRC

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്'2014 വർഷം മുതൽക്കാണ് സ്കുളിൽ  പ്രവർത്തനം തുടങ്ങിയത്

സ്മാർട്ട് ക്ലാസ്സ് റൂം & ഡിജിറ്റൽ ലൈബ്രറി.

സ്കൂളിൽ ഡിജിറ്റൽ ലൈറ്റ് പ്രൊജക്ടർ 2005 ൽ സ്ഥാപിച്ചു.പഠനബോധന പ്രവർത്തനങ്ങളിൽ ഐ.ടി.യുടെ അനന്തര സാധ്യ തകൾ ഇതു മൂലം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.100 വിദ്യാർത്ഥികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി വരുന്നു.

.

== ലബോറട്ടറി, ലൈബൃറി ==

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.

ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.

വിവിധ ക്ലബ് പ്രവർത്തനങ്ങൾ- ഒറ്റ നോട്ടത്തിൽ:

  • പരീക്ഷ മാർഗദർശന ക്ലാസ്

പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ ​വളരെ നലുതാണ്.

സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത് അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.

  • സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു.

* 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംബിച്ചു

സ്ററാഫ്.

ഹെഡ്മാസ്ററർ

പ്രകാശ് കുമാർ. പി എസ്

= കണക്ക്

അജിത്ത്.എം.പി. മനോജ്.സി. നജ്മ.സി.എ. റീന. മുഹമ്മദ് അനീസ്. പി ശ്രീകല


ജനറൽ സയന്സ്

ജെനി.കെ.തോമാസ്. കു‍ഞ്ഞാലന് കുട്ടി.കെ.ടി. റഷീദ്.പി. അബ്ദുറഹിമാൻ.ഇ. ഗീതാമണി.കെ.ബി. സുനീറ.

സോഷ്യൽ സയൻസ്

മുഹമ്മദ് മുസ്തഫ.ടി. മുഹമ്മദ് റാഫി.ഇ. സിനി ജോസഫ്. റുക്കിയ.പി. സഹീർ സി അബ്ദുൽ കരീം

മലയാളം.

സുരേഷ്.വി.സി മാത്യു.കെ.എം. പ്രസന്നകുമാരി.ടി. കൃഷ്ണദാസ്.പി.

അറബിക്ക്

ഫൈസൽ.പി. അബ്ദുൽ മജീദ്.എം.വി മുഹമ്മദാലി.എൻ.പി. സൈനുദ്ദീൻ.എം. മുഹമ്മദ് ഇക്ബാൽ അബ്ദുൽ മുനീം

ഹിന്ദി.

ആൻസം.ഐ.ഓസ്റ്റിൻ. ഹസ്സൻ ഹുസൈനാർ. ഫസൽ കോയ.പി. സൈനബ .പി.


ഇംഗ്ളീഷ്

അയിഷ.ലുബ്ന. ധന്യ. അബ്ദുൽ മജീദ്. അബ്ദുൽ ജലീൽ അബ്ദുൽ റസാക്ക്. ജിഷ നൗഷാദ്

== ഉറുദു ==

ഫൈസലുദ്ദീൻ.

== ഫിസിക്കൽ എഡ്യുക്കേഷൻ ==

ഹനീഫ. കെടി

== തുന്നൽ ==

നോൺ ടീച്ചിങ്ങ് സ്ററാഫ്.

ജാസു (ക്ലർക്ക്) ജാൻസിർ (ക്ലർക്ക്) സക്കീർ (പ്യൂൺ) മുനീർ.(പ്യുൺ)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ചെയർമാൻ - മാത്യു . കെ .എം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഉണ്ണികൃഷ്ണൻ മാസ്ററർ മുഹമ്മദ് മാസ്ററർ മൊയ്തു. എം മേഴ്സി ജോസഫ്

വഴികാട്ടി

"https://schoolwiki.in/index.php?title=ടി.എസ്.എസ്._വടക്കാങ്ങര&oldid=630990" എന്ന താളിൽനിന്ന് ശേഖരിച്ചത്