ഗവ. എച്ച് എസ് മേപ്പാടി
ഗവ. എച്ച് എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 4 - മെയ് - 1962 |
വിവരങ്ങൾ | |
ഫോൺ | 04936282477 |
ഇമെയിൽ | hmghsmeppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മത്തായി |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സുജാത |
അവസാനം തിരുത്തിയത് | |
28-08-2019 | 15034 |
മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. നിലവിൽ പി ടി എ പ്രസിഡന്റായി ശ്രീ.മുഹമ്മദ് ബഷീറും പ്രിൻസിപ്പലായി സൂസൻ റൊസാരിയോ ടീച്ചറും ഹെഡ്മാസ്റ്ററായി ശ്രീ.ജോർജ് മാമൻ മാസ്റ്ററായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വർഗ്ഗീസ് മാത്യു
- നാരായണൻ
- ഗംഗാധരൻ
- ബാലഗോപാലക്കുറുപ്പ്
- അബ്ദുറഹ്മാൻ
- അബ്ദുള്ള
- ജോൺ
- മൂസ
- Dr.അബ്ദൂൾ ഗഫൂർ
- രാധ
- കുുസുമജ ബാല
- സീതാദേവി ടി എം
- സാമുവൽ ഒ എം
- മുഹമ്മദ് നാസിർ
- സുജാത
- സുലോചന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
- വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ
ഡോ.സജേഷ്(MBBS)
പ്രഭാകരൻ മാസ്റ്റർ-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.846556, 76.062450|zoom=13}}