ഗവ. യു.പി.എസ്. കൂത്താട്ടുകുളം
ഗവ. യു.പി.എസ്. കൂത്താട്ടുകുളം | |
---|---|
വിലാസം | |
കൂത്താട്ടുകുളം കൂത്താട്ടുകുളം പി.ഒ , 686662 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04852253851 |
ഇമെയിൽ | govtupskklm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28317 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വൽസലദേവി ആർ |
അവസാനം തിരുത്തിയത് | |
20-08-2019 | 28317 |
== ചരിത്രം
നാടിന്റെ അക്ഷരദീപം
കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ
രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്തിന്റെ സരസ്വതീ ക്ഷേത്രമാണ് കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ. പ്രായമേറുംതോറും മികവും തിളക്കവും കൂടി വരുന്ന ഈ അക്ഷരമുത്തശ്ശിക്ക് 105 വർഷത്തെ ചരിത്രമാണുള്ളത്. വിദ്യാലയ മുറ്റത്തെ കൂറ്റൻ ആൽമരത്തിനു ചുവട്ടിൽ ധ്യാന്യനിമഗ്നനായിരിക്കുന്ന ബുദ്ധനും, വിദ്യാലയമാകെ നിറഞ്ഞു പൂന്തോട്ടവും, പക്ഷികളും പ്രാവുകളും, പൂമ്പാറ്റകളും, ആമ്പൽക്കുളങ്ങളിലെ മീനുകളും, നൂറ്റാണ്ടു പിന്നിട്ട മുത്തശ്ശിമാവുകളും, ആയിരത്തിലേറെ വരുന്ന സസ്യലതാധികളും ക്ലാസുകൾ നിറയെ കുട്ടികളും ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു.
1914 ൽ വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ തിരുവതാംകൂർ സർക്കാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ ആരംഭിച്ച വിദ്യാലയം നിരവധി പ്രതിസന്ധികൾ കടന്നാണ് ഇന്നു കാണുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.വടകര സെന്റ് ജോൺസ് സിറിയൻ പള്ളിയുടെ ടൗണിലെ അങ്ങാടിക്കെട്ടിടത്തിന്റെ തട്ടിൻപുറത്തും,എം സി റോഡിൽ രാമപുരം കവലക്ക് സമീപം
എൻ എസ് എസ് മന്ദിര ഹാളിലും പ്രവർത്തിച്ചു.ആദ്യകാലത്ത് പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം അതുകൊണ്ട് പെൺ പള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു. 1947 നു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടത്.സാഹിത്യകാരൻ സി.ജെ തോമസ്, കൂത്താട്ടുകുളം മേരി,
ശാസത്രജ്ഞൻ രമേശ് ആർ.സി.സിയിലെ ഡോ. ജയപ്രകാശ്, നിരൂപകൻ എം.കെ ഹരികുമാർ ഉൾപ്പെടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ കേരളത്തിന്റെ സംസ്കാരിക രാഷ്ട്രീയ ശാസ്ത്ര രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ 2018 നും 10 വർഷം മുമ്പുതന്നെ വ്യക്തമായ പ്ലാനോടെ സ്കൂളിന്റെ ഭൗതീക അക്കാദമിക രംഗങ്ങളിൽ മുന്നേറാൻ നമുക്കായിട്ടുണ്ട്.ശ്രീ അനൂപ് ജേക്കബ് ന്റെ എം എൽ എ ഫണ്ടിൽ നിന്നു 4 ഉം എസ് എസ് എഫണ്ട് ഉപയോഗിച്ച് 8 ഉം ഉൾപ്പെടെ 16 പുതിയ ക്ലാസ് മുറികൾ പണികഴിപ്പിച്ചു. സർവ്വ ശ്രീ ജോസ് കെ.മാണി എംപി, സി.പി.നാരയണൻ എം.പി, വയലാർ രവി.എം.പി, ജോസഫ് വാഴയ്ക്കൻ എം എൽ എ തുടങ്ങിയവരുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗപ്പെടുത്തി 6 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ 860 കുട്ടികളിൽ 550 പേരും നമ്മുടെ സ്വന്തം സ്കൂൾ വാഹനത്തിലാണ് എത്തുന്നത്.
പൂർണമായും ഹൈടെക് നിലവാരത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ 160 കുട്ടികൾ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഡ് പ്രീ പ്രൈമറിയായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കിഡ്സ് പാർക്ക്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പൂച്ചെടികൾ സംരക്ഷിക്കുന്ന എന്റെ പൂന്തോട്ടം പദ്ധതി, ശലഭോദ്യാനം, ജൈവവൈവിധ്യ പാർക്ക്
നക്ഷത്ര വനം, ഔഷധസസ്യത്തോട്ടം, മഴപ്പന്തൽ, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, ജൈവവള നിർമ്മാണ പിറ്റ്, മൈതാനം തുടങ്ങിയവയെല്ലാം ഒരേക്കർ 60 സെന്റ് വരുന്ന ചുരുങ്ങിയ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
ഒന്നു മുതൽ 6ക്ലാസുവരെ 4 വീതം ഡിവിഷനും ,7 ക്ലാസിൽ 3 ഡിവിഷനുകളുമാണുള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാം.
പ്രീ പ്രൈമറി യിലെ 5 ഡിവിഷനുകളും ചേർത്ത് 32 ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട്. ഇതിലും പൊതുവായനശാലയിലും ,ഓപ്പൺവായനശാലയിലുമായി 18000ത്തിലേറെ പുസ്തകളും. വായനയെ വളർത്താൻ നൂറു പുസ്തകങ്ങളിൽ കൂടുതൽ വായിക്കുന്നവർക്ക് സൗജന്യ പഠനയാത്ര യുൾപ്പെടെയുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. നാട്ടുകാർ വായിച്ച ശേഷം ഉപേക്ഷിക്കുന്ന പുസ്തകങ്ങളും മാസികകളും സ്വീകരിക്കാൻ അമ്മത്തൊട്ടിൽ മാതൃകയിൽ പുസ്തകത്തൊട്ടിൽ എന്ന ആശയവും പ്രാവർത്തികമാക്കിയിട്ടുണ്ട്.ശാസ്ത്ര
ലാബ് സിലബസ് അനുസരിച്ച് ശാസ്ത്ര പാർക്കായി രൂപപ്പെടുത്തിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങളിലൂടെയും സർഗാത്മക ചിന്തയിലൂടെയും രൂപപ്പെട്ട സ്വന്തം രചനകൾ കോർത്തിണക്കി എല്ലാ കുട്ടികളും കൈയ്യെഴുത്തു മാസിക പ്രകാശനം ചെയ്യുന്നു.കഴിഞ്ഞ വർഷം 820 മാസികകളാണ് പുറത്തിറങ്ങിയത്.
സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത്.860 കുട്ടികളും 60 പേരടങ്ങുന്ന അധ്യാപക അനധ്യാപക സംഘവും പി.ടി.എ, എസ്.എം സി പ്രവർത്തകരുമടങ്ങുന്ന ഈ കൂട്ടുകുടുംബം കഴിഞ്ഞ അധ്യയന വർഷം മൂന്നു ലക്ഷം രൂപയോളമാണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
കുട്ടികൾ ആഴ്ച്ചയിൽ ഒരിക്കൽ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ കഴിഞ്ഞ 10 വർഷം കൊണ്ട് 20 ലക്ഷം രൂപ അശരണരായ ആളുകൾക്ക് എത്തിക്കാനായി.
സംസ്ഥാന പി.ടി.എ അവാർഡ്,മുൻ ഹെഡ്മാസ്റ്റർ കെ.വി.ബാലചന്ദ്രന് സംസ്ഥാന അധ്യാപക അവാർഡ്, എസ്.ഇ.ആർ.ടി. മികവ് അംഗീകാരം, ഹരിത വിദ്യാലയ അംഗീകാരം, സംസ്ഥാന പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മികച്ച പി.ടി.എ പുരസ്കാരം, നല്ലപാഠം, സീഡ് പുരസ്കാരങ്ങൾ, മൃഗസംരക്ഷണ വകുപ്പ് അനിമൽ ക്ലബ്ബ് പുരസ്കാരം
എന്നിവ എടുത്തു പറയാവുന്ന നേട്ടങ്ങളാണ്.
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ തുടർച്ചയായി നിലനിർത്തുന്ന ഓവറോൾ കിരീടങ്ങളും നമ്മുടെ കുട്ടികളുടെ മികവ് വിളിച്ചോതുന്നു. ഈ വർഷം 8 എൽ.എസ്.എസ്, 4 യു.എസ്.എസ് ന്യൂ മാത്സ് വിജയം, നവോദയ പ്രവേശനം എന്നിവ നേടാനായത് അക്കാദമിക രംഗത്തെ മികച്ച മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്.
പുതിയ ആശയങ്ങൾ കണ്ടെത്തിയും അവതരിപ്പിച്ചും കേരളത്തിനു മാതൃക യാകുന്ന ഈ വിദ്യാലയത്തെ ഇനിയും മികവിലേക്ക് കൈപിടിച്ച് നയിക്കാൻ ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ യും എസ്.എം.സി പ്രവർത്തകരും നാട്ടുകാരും, അധ്യാപക അനധ്യാപക സമൂഹവും ഒപ്പമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. പി.എസ്.ദിവാകരൻ 2. എം.ടി.മേരി 3. കെ.ജെ.സെബാസ്ററ്യൻ 4. എ.ഇ. രാജമ്മ 5. സി.പി.രാജശേഖരൻ 6. കെ.വി ബാലചന്ദ്രൻ 7. സത്യവതി ദേവി 8. ജി.ശാന്തകുമാരി 9. ഡി.ശുഭലൻ
നേട്ടങ്ങൾ
ഉപജില്ല കായിക മേള യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി വിഭാഗം റണ്ണറപ്പ്
ശാസ്ത്രോത്സവം - 2017
-🎖ഗണിത ശാസ്ത്രം എൽ പി, 🎖സാമൂഹ്യ ശാസ്ത്രം യു പി, 🎖പ്രവർത്തിപരിചയം യു പി, ഓവറോൾ,🏆 ശാസ്ത്രമേള യുപി റണ്ണറപ്പ്,🏆 എൽ പി മൂന്നാം സ്ഥാനം, 🏆സാമൂഹ്യ ശാസ്ത്രം എൽ പി റണ്ണറപ്പ്..ഐ. ടി മേള മൂന്നാം സ്ഥാനം. ഗണിത മേള യുപി മൂന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.8561437,76.5903228 | width=800px | zoom=16 }} HIGH SCHOOL, KOOTHATTUKULAM
|