എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റ നേത്യത്യം ശ്രീ ജെബി തോമസ് നിർവഹിക്കുന്നു .ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.വ്യക്ഷ തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി .നമ്മുടെ നാടിനെ ഇണങ്ങുന്ന മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്ന്കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി .സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി .

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ
പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ കാണുന്ന സ്കോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ
പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം
പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം




ലോക ജനസംഖ്യാദിനം(11/07/2019)

ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)
       ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
         ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.