ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ് | |
---|---|
വിലാസം | |
മണർകാട് ഇൻഫന്റ് ജീസസ്സ് ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ മണർകാട് , 686 019 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0481 2370484 |
ഇമെയിൽ | infantjesusbcghs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33089 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SMT.JOLLY K GEORGE |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തിയായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഈ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി. സിസ്ററർ. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
ഭൗതിക സാഹചര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ് ഡോ.തോമസ് മാര് കൂറിലോസ് patron ഉം റവ.സി.ജിയോവാനി ,കോർപ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ് എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി., സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
- ചലച്ചിത്രതാരം ഭാമ
- ഡോ.ശ്രീവിദ്യ.കെ.ആർ
വഴികാട്ടി
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.599324 ,76.581875| width=500px | zoom=16 }}