ഗവ. എൽ പി സ്കൂൾ, കുടശ്ശനാട്

09:15, 9 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ)


................................

ഗവ. എൽ പി സ്കൂൾ, കുടശ്ശനാട്
വിലാസം
കുടശ്ശനാട്

ഗവ. എൽ പി എസ് കുടശ്ശനാട്,കുടശ്ശനാട്പി.ഒ,
,
689512
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9446310276
ഇമെയിൽ36217alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി വി ശോഭന
അവസാനം തിരുത്തിയത്
09-03-2019Arunkm


പ്രോജക്ടുകൾ


ചരിത്രം

ആലപ്പുഴ ജില്ലയിൽ പാലമേൽ ഗ്രാമത്തിൽ ആറാം വേദിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് കുടശ്ശനാട്‌ .1915 ൽ കുടശ്ശനാട്‌ പ്രദേശത്തെ ഏതാനും നാട്ടു പ്രമാണിമാരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. കാലക്രമത്തിൽ ഇത് അഞ്ചാംതരം വരെയുള്ള സ്‌കൂളായി. മാമ്പിലാവിൽ വീട്ടിലെ കാരണവർ ദാനമായി നൽകിയ ഏഴര സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 68 സെന്റ് സ്റ്റേഹളം കൂടി സ്‌കൂളിന് വിട്ടുനൽകി. ഓല മേഞ്ഞ കെട്ടിടം കാലക്രമത്തിൽ പൊളിഞ്ഞുപോകുകയും 1950 ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടം ഉണ്ടാവുകയും ചെയ്തു. "മലയാളം സ്‌കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മാത്രമായിരുന്നു 1950 വരെ ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. സ്ഥലപരിമിതി മൂലം 1957 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. 1996-97 വരെ ഏതാണ്ട് 400 ൽ പരം കുട്ടികൾ 8 ഡിവിഷനുകളിലായി ഇവിടെ പഠിച്ചിരുന്നു. 1997-98 മുതൽ ഒന്നാം ക്‌ളാസിൽ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. സമീപപ്രദേശത്തുള്ള അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇന്ന് ഈ സ്‌കൂളിന് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവവിദ്യാർഥി സംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എം പി, എം എൽ എ, മറ്റു സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ ഇവരുടെ വകയായി ലഭിച്ച കമ്പ്യൂട്ടറുകളും സർക്കാർ വകയായി ലഭിച്ച ഇന്റർനെറ്റ് സൗകര്യങ്ങളും സ്‌കൂളിനെ ആധുനികവത്കരിക്കാൻ നല്ല പങ്കുവഹിക്കുന്നു. ശതാബ്ദി ആഘോഷ കമ്മറ്റിയുടെ സംഭാവനയായി ലഭിച്ച മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയ്യർ ഇവയും സ്‌കൂളിന് മുതൽക്കൂട്ടാണ്. നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന ഒരു സരസ്വതീക്ഷേത്രമാണിത്.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്‌ളാസ് മുറികളും ടൈൽ പതിച്ചു ഭംഗിയാക്കിയിരിക്കുന്നു. 5 കമ്പ്യൂട്ടറുകളും കൂടാതെ ധാരാളം പുസ്തകങ്ങളും കുട്ടികൾക്ക് ഉപയോഗിക്കാനായി ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശതാബ്ദി പിന്നിട്ട ഈ സ്‌കൂളിന് തദ്ദേശ സ്വയംഭരണ വകുപ്പും എസ് എസ് എ യും ചേർന്ന് ചുറ്റുമതിൽ നിർമ്മിച്ചു. കുടശ്ശനാട്ടെ പ്രവാസികളുടെ സംഘടനയായ KOSS ഗേറ്റും പടിപ്പുരയും നിർമ്മിച്ച് നൽകി. സെമി പെര്മനെന്റ് ആയിരുന്ന ഒരു കെട്ടിടം നവീകരിച്ചു രണ്ടു ക്‌ളാസ് മുറികൾ പ്രവർത്തനസജ്ജമാക്കുകയും എല്ലാ ക്ലാസ്മുറികളും ടൈൽ പതിച്ചും മച്ചു നിർമ്മിച്ചും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ പുതിയ പാചകപ്പുര നിർമ്മിച്ചതും പാലമേൽ ഗ്രാമപ്പഞ്ചായത്താണ്.

ഇവിടുത്തെ കുട്ടികൾ അക്കാദമിക രംഗത്ത് മികവ്പുലർത്തുന്നു. മത്സര പരീക്ഷകളിൽ പങ്കെടുത്തു സമ്മാനാര്ഹരാകുന്നു. തുടർച്ചയായി ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു. LSS പരീക്ഷയിൽ വിജയികളാകുന്നു. LKG മുതൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ് പഠനം ഇവ ഉറപ്പാക്കുന്നു. ഇവിടെ പഠനം പൂർത്തിയാക്കിയ കുട്ടികൾ ആലപ്പുഴ അംബേദ്‌കർ മെമ്മോറിയൽ സ്‌കൂളിൽ പ്രവേശനം നേടുന്നു. ഉപജില്ലാ ജില്ലാതല മത്സരങ്ങളിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിലും ഇവിടുത്തെ കുട്ടികൾ മികവ് തെളിയിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കുടശ്ശനാട്&oldid=625897" എന്ന താളിൽനിന്ന് ശേഖരിച്ചത്