സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം

10:55, 7 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghss (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
വിലാസം
എറണാകുളം

686691
,
എറണാകുളം ജില്ല
സ്ഥാപിതം22 - മെയ് - 1928
വിവരങ്ങൾ
ഫോൺ0485-2862307
ഇമെയിൽaugustineschool@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ആൻ‍സി ജോർജ്
പ്രധാന അദ്ധ്യാപകൻസി. ലൈസം കെ ആർ
അവസാനം തിരുത്തിയത്
07-03-2019Saghss


പ്രോജക്ടുകൾ





ആമുഖം

               അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.

അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതി‍ജ്ഞാബദ്ധമാണ്.

      ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.


ചരിത്രത്തിൻെറ ഏടുകളിലൂടെ

ചരിത്രം കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂ12 ന് പ്രവർത്തന മാരംഭിച്ചു. പെൺകുട്ടികൾക്കുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളായി പ്രവർത്തിച്ചുവരുന്പോൾ സർക്കാരിൻറെ നിർദ്ദേശ പ്രകാരം ആൺ കുട്ടികളെയും കൂടി ഉൾപ്പെടുത്തി. എന്നാൽ സ്ഥല പരിമിതി കൊണ്ടും ,സർക്കാരിൻെറ നിർദ്ദേശവും പള്ളിയുടെ ആഗ്രഹവും മാനിച്ചും കാലാന്തരത്തിൽ ആൺ കുട്ടികളെ വേർതിരിച്ച് സെൻറ് ജോർജ്ജ് സ്കൂൾ ആരംഭിച്ചു. കാലം മുന്നോട്ടുപോയപ്പോൾ സെൻറ് അഗസ്ററിൻസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തേണ്ടതിൻെറ ആവശ്യം രക്ഷിതാക്കളിൽ ശക്തമായി ഉയർന്നു വന്നു. 1946 ജൂൺ 7 ന് സെൻര് അഗസ്റ്റിൻസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രസ്സായി സി.ട്രീസ പോത്താനിക്കാട് നിയമിതയായി. 1948 -49 ൽ പ്രഥമ ബാച്ച് കുട്ടികൾ എസ്. എസ്.എൽ.എസി പരീക്ഷയെഴുതി. 2008 ൽ സി.എം.സി പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷണൽ ഏജൻസി രൂപം കൊണ്ടു. പാവനാത്മപ്രൊവിൻസിൻെറ കീഴിലുള്ളഎല്ലാ സ്കൂളുകളും ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2000 ജൂലൈ26 ന് സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻററിസ്കൂളായി ഉയർത്തി. ൊരു മുറിയിൽ പതിനഞ്ച്കുട്ടികളും മൂന്ന് ടീച്ചേവ്സും മാത്രമായി 1928ൽ തുടക്കം കുറിച്ച സെൻറ് അഗസ്റ്റിൻസ് സ്കൂളിൽ ഇപ്പോൾ യു.പി സെക്ഷനിൽ പതിമൂന്ന് ഡിവിഷനുകളിലായി 713 കുട്ടിക ളും ഹൈസ്കൂളിൽ 21 ഡിവിഷനുകളിലായി 1158 കുട്ടികളും ,ഹയർസെക്കൻററി വിഭാഗത്തില് ആറ് ഡിവിഷനുകളിലായി 334 കുട്ടികളും ഉൾപ്പടെ ആകെ 2205 കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. സ്കൂളിൻെറ അത്ഭുതാവഹമായ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചുകൊണ്ട് ഇപ്പോൾ ഇവിടെ 48 അദ്ധ്യാപകരും ഏഴ് അനദ്ധ്യാപകരും ജോലി ചെയ്യുന്നു. ജീവിതമൂല്യങ്ങളെ സാവാശീകരിച്ച് അറിവിൻെറ ആവങ്ങൾ തൊട്ടറിഞ്ഞ് സ്വഭാവ നൈർമ്മല്യവും ഉന്നതമായ കാഴ്ചപ്പാടും അടിയുറച്ച ദൈവവിശ്വാസവും സാമൂഹ്യസേവന താൽപര്യവുമുള്ള രുതലമുറയെ വാർത്തെടുക്കുന്ന തിൽ ഈ വിദ്യാലയംഎന്നും പ്രതിഞ്ജാബദ്ധമാണ്. ജാതി,മത,വർണ്ണ വർഗ്ഗങ്ങൾക്കതീതമായി എല്ലാവർക്കും വിദ്യാഭ്യാസം എന്ന വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻെറ ആദർശം ഉൾക്കൊണ്ട് സ്ഥാപിതമായ ഈ പെൺ പള്ളിക്കുടം ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെ പന്ത്രണ്ട് സ്മാർട് ക്ലാസ് മുറികൾ ഡിജിറ്റൽ ലൈബ്രറി,മൾട്ടിമീഡിയ റൂം, കൂടാതെ സന്പുഷ്ടമായ ലൈബ്രറിയും, അതിവിശാലമായസയൻസ് , മാത്സ്, സോഷ്യൽ സയൻസ് ലാബും, കംമ്പ്യൂട്ടർ ലാബ് ഫാഷൻ ടെക്നോലജി കൊൺസലിംഗ് റൂം , ഹെൽത് റൂം, ഗൈഡ്സ്, റെഡ് ക്രോസ്, ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ സ്കൂൾ ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം,മഴക്കുഴി, ജൈവവൈവിദ്ധ്യ ഉദ്യാനത്തോട് അനുബന്ധിച്ച് നക്ഷത്ര വനം, ബട്ടർഫ്ലൈ പാര‍ക്ക്, സന്മാർഗ്ഗ മൂല്യബോധന ക്ലാസ്സ് ഇവയെല്ലാം ചേർത്ത് കുട്ടികൾക്ക് കണ്ടും കേട്ടും, പരീക്ഷിച്ചും നിരീക്ഷിച്ചും, പാഠഭാഗത്തിനും അപ്പുറത്ത്്റിവിൻെറ ആഴങ്ങൾ അറിയാൻ അവസരമൊരുക്കുന്നു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി കലയും ,കലാവാസനകളും കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിക്കൊണ്ട് ടാലൻറ് ലാബ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്പോർട്സ്, ആർട്സ് , വർക്ക് എക്സ്പീരിയൻസ് , സയൻസ് ,ഐ.ടി , മാത്സ്, സോഷ്യൽ സയൻസ് ഓരോ ഇനത്തിലും കൂടുതൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ല,രവന്യം ജില്ല, സംസ്ഥാന തല കലോത്സവങ്ങളിലും ,ശാസ്ത്രമേളകളിലും പങ്കെടുപ്പിക്കുന്നു. വ്യക്തിപരവും സാമൂഹികവുമായ ുത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രപ്തരായ മൂല്യബോധമുള്ള ഒരു പെൺ സമൂഹത്തെ വാർത്തെടുകക്ുക എന്നതാണ് സ്ഥാപനത്തിൻെറ പ്രധാന ലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം സ്വതന്ത്ര ചിന്താശേഷിയും എല്ലാറ്റിനെയും അടുത്തറിയാനുള്ള ആകാംഷയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള കഴിവും വളർത്തി എടുക്കുന്നു.




OUR VISION

The holistic development of a human being for fulfilling individual and social responsibilities with maturity, by fostering intellectual competence, psychological integration, spiritual insights, moral and social uprightness. .




OUR MISSION

To empower and sensitize the female students.

To develop free and fearless thinking. To promote a spirit of investigation leading to true wisdom.

To handover to the coming generation an eco-friendly lifestyle and an earth free from pollution filth,bigotry and corruption.




OUR GOAL

To enable every Augustinian to be;

Decided and mature
Responsible
Morally firm
Socially motivated &
Self reliant woman

So as to equip them to meet the challenges in life positively.




OUR MOTTO

TO BE LED BY THE LIGHT AND TO LEAD OTHERS TO IT.





സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

വിവിധ ക്ലാസ് മുറികളിൽ സമാർട്ട് ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മറ്റു പ്രവർത്തനങ്ങൾ

  സ്പെഷ്യൽ കോച്ചിംഗ്
ഭിന്നളശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം ൫ മുതൽ ൧൨ വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു. 

റെലീഷ് ഇംഗ്ലീഷ്

 ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും  SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്നു. 

വാല്യു എഡ്യുക്കേഷൻ

 അടിയുറച്ച വിശ്വാസവും മൂല്യബോധവും ഉന്നതമായ ചിന്തകളും ധാർമ്മിക അവബോധവും,ഭക്തിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ Spiritual Animation Team നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഏഴ്ചയിൽ നാല് ദിവസം Value Education Class ആത്മീയതയിൽ ഉണർവ്വ് നൽകാൻ ധ്യാന ക്ലാസ്സുകൾ ,മാതാപിതാക്കൾക്കു വേണ്ടി സെമിനാർ ക്ലാസ്സുകൾ ,കുടിടുകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ്, എന്നിവ നൽകി വരുന്നു.

Social Service

 കുട്ടികളിൽ സാമൂഹ്യബോധവും ഉദാരതയും വളർത്തുവാൻ സ്കൂളിൽ പ്രവർത്തിക്കുന്ന  I Share പദ്ധതിയിലൂടെ ലഭിക്കുന്ന തുക ചികിൽസ ,ഭവന നിർമ്മാണം എന്നിവയ്ക്കായി ചെലവഴിക്കുന്നു. കേരള ജനതയെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പണസഹായം, വസ്ത്രം, ഭക്ഷണം , സാധന സാമഗ്രികൾ എന്നിവ നൽകി. കൂടാതെ മൂന്ന് കുട്ടികളുടെ ഭവന നിർമ്മാണത്തിനായി മൂന്നര ലക്ഷം രൂപ സമാഹരിച്ച് നൽകി. 

Guiding

 ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി. 
Red Cross ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ 112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ 36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.

NSS. (National Service Scheme)

    സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യം മുൻ നിർത്തി ഹയർ സെക്കൻററി വിഭാഗത്തിൽ 100 കുട്ടികൾ എൻ.എസ്.എസ് ൽ സജീവമായി പ്രവർത്തി്ക്കുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയദിനങ്ങളിൽ NSS. വോളൻറിയേഴ്സ് തങ്ങളുടേതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. പറവൂർ,നേര്യമംഗലം, വെളിയേൽച്ചാൽ ,ഭൂതത്താൻ കെട്ട്, പൂയംകുട്ടി എന്നിവിടങ്ങളിൽ സന്ദർശിച്ച് വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ,അവശ്യ സാധനങ്ങലുടെ കിറ്റ് വിതരണം, ഭവന നിർമ്മാണം, എന്നിങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു. 

കൂൺ കൃഷി

സ്വയം തൊഴിൽ പരിശീലന ഭാഗമായി സ്കൂളിൽ നടത്തിയ സ്കൂൾകൃഷി പ്രോജക്ട് NSS ൻെറ എടുത്ത് പറയത്തക്കവിധത്തിലുള്ള പ്രവർത്തനമായിരുന്നു. കൂൺ കൃഷി, വാഴകൃഷി, എന്നിവയിലൂടെ സമാഹരിച്ച തുക ഭവന നിർമ്മാണത്തിനായി ഉപയോഗിച്ചു. 



1928 - ' 34 സി. ൿളാര പീച്ചാട്ട്
1934 - ' 65 സി. ട്രീസ പോത്താനിക്കാട്
1965 - ' 75 സി. പാവുള
1975 - ' 90 സി. ജസീന്ത
1990 - 92 സി. സിംഫോരിയ
1992 - ' 94 ശ്രീമതി. കെ. ജെ. ഏലിക്കുട്ടി
1994 - ' 96 സി. ജിയോ
1996 - 2003 സി. ശാന്തി
2003 - 2011 സി. മെറീന
2011-2013 സി.ആൻ മേരി
2013-2015 സി.ലിസീന
2015- സി.റ്റിസ റാണി
  തുടരുന്നു
അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
അധ്യാപകരുടെ പേര് തസ്തിക
സി.റ്റിസ റാണി ഹെഡ്മിസ്ട്രസ്
ശ്രീമതി.മരിയറ്റ് ജെയിംസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.സ്റ്റീന ഡേവിസ് എച്ച്.എസ്.എ മലയാളം
സി.ലിയ ലൂയിസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.ധന്യ ജോസ് എച്ച്.എസ്.എ മലയാളം
ശ്രീമതി.ടിഷ്യു ജോസഫ് എച്ച്.എസ്.എ മലയാളം
ശ്രീമതി. ജോയിസി ജോസഫ് എച്ച്.എസ്.എ കണക്ക്
ശ്രീമതി ജിൽസി മാത്യു എച്ച്.എസ്.എ കണക്ക്
ശ്രീമതി ദീപ ജോസ് എച്ച്.എസ്.എ കണക്ക്
സി.ബിൻസി എം.ഒ എച്ച്.എസ്.എ കണക്ക്
സി.മരീന എം സെബാസ്റ്റ്യൻ എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.ലിസ്സി ജോസഫ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.അജോ മോൾ ജോസ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.മേരിക്കുട്ടി എം ടി എച്ച്.എസ്.എ സോഷ്യൽ സയൻസ്
സി.സിമി ജോർജ്ജ് എച്ച്.എസ്.എ സോഷ്യൽ സയൻസ്
ശ്രീമതി.ദീപ ജേക്കബ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
സി.ത്രേസ്യാമ്മ ജോസഫ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
ശ്രീമതി രശ്മി ജോസ് എച്ച്.എസ്.എ നാച്യുറൽ സയൻസ്
ശ്രീമതി ഡെൻസി തോമസ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
സി.സിജി എം. ഐ എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി. സാൻറി മോൾ ജോർജ്ജ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി ഐബി ജോർജ്ജ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി സപ്ന ജോസി എച്ച്.എസ്.എ ഇംഗ്ലീഷ്
സി.ഷീജ കെ. ഫ്രാൻസിസ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി സുമ ജോസഫ് എച്ച്.എസ്.എ ഇംഗ്ലീഷ്
ശ്രീമതി ലിസ്സി കെ ജോർജ്ജ് എച്ച്.എസ്.എ ഹിന്ദി
സി.ജൂലി മോൾ വർഗ്ഗീസ് എച്ച്.എസ്.എ ഹിന്ദി
ശ്രീമതി പ്ലെജി മാത്യു എച്ച്.എസ്.എ ഹിന്ദി
ശ്രീമതി ലിജി ജോസഫ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
ശ്രീമതി ത്രേസ്യാ പോൾ ഫിസിക്കൽ എഡ്യുക്കേഷൻ
ശ്രീമതി സരിത കെ വർഗ്ഗീസ് മ്യൂസിക്
ശ്രീമതി ലതീഷ് ജോയി നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ്
സി.അനു ബേബി യു.പി.എസ്.എ
ശ്രീമതി ഡാലി കെ ജോസ് യു.പി.എസ്.എ
ശ്രീമതി സിൽവി ജോൺ യു.പി.എസ്.എ
ശ്രീമതി ജോളി എം.സെബാസ്റ്റ്യൻ യു.പി.എസ്.എ
സി. മഞ്ജു കുര്യാക്കോസ് യു.പി.എസ്.എ
സി. അജോ മോൾ ജോസ് യു.പി.എസ്.എ
ശ്രീമതി ജസ്റ്റി വർഗ്ഗീസ് യു.പി.എസ്.എ
സി.ജാസ്മിൻ ജോസഫ് യു.പി.എസ്.എ
സി. ററീന ജോസ് യു.പി.എസ്.എ
സി. ബ്ലസ്സി മേരി തോമസ് യു.പി.എസ്.എ
സി. ജോസ്മി സെബാസ്റ്റ്യൻ യു.പി.എസ്.എ
ശ്രീമതി മഞ്ജുതോമസ് യു.പി.എസ്.എ
സി. ജിബി ജോൺ യു.പി.എസ്.എ
സി. ജിസ്സ ബേബി യു.പി.എസ്.എ
സി. സാലി മാത്യു യു.പി.എസ്.എ
ശ്രീമതി ശാന്തമ്മ കെ ജോർജ്ജ് യു.പി.എസ്.എ
ശ്രീമതി ക്രിസ്റ്റി എലിസബത്ത്തോമസ്സ് യു.പി.എസ്.എ
അനധ്യാപകരുടെ പേര് വിവരങ്ങൾ
അനധ്യാപകരുടെ പേര് തസ്തിക
സി.ബിന്ദു ജോർജ്ജ് ക്ലർക്ക്
സി. ലൂസിയമ്മ ജെയിംസ് ക്ലർക്ക്
ശ്രീമതി.ത്രേസ്യ ടി ഒ പ്യൂൺ
ശ്രീമതി ലിസ്സി റാഫേൽ പ്യൂൺ
ശ്രീ. ബിജുജോസഫ് എഫ്.ടി.എം.
ശ്രീമതി. റീന അലക്സ് എഫ്.ടി.എം.
ശ്രീമതി. കൊച്ചുറാണി കുര്യൻ എഫ്.ടി.എം.




എസ്.എസ്.എൽ. സി - നാൾ വഴികൾ

നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ
കാലഘട്ടം ഏറ്റവും ഉയർന്ന മാർക്ക് ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾ
1951 360 പി.എം.ഏലിക്കുട്ടി
1952 390 കെ.ജെ ത്രേസ്യ
1953 341 പി.പി.കൊച്ചുത്രേസ്യ
1954 338 അവയാണ്ടാൾ കെ
1955 337 ഒാമനാമ്മ ആർ
1956 292 അന്നാമ്മ എം.ഇ,മേരി എൻ.എം
1957 391 മേരി എൻ.എം
1958 339 ഫ്ലോറി ഇമ്മാനുവേൽ
1959 378 ബേബി ഉതുപ്പൻ
1960 390 റോസമ്മ മത്തായി
1961 493 അച്ചാമ്മ സിന്ധു എബ്രഹാം
1962 466 ആനി എം.എ
1963 479 മേരി രഞ്ജിത കുര്യൻ
1964 457 സെലിൻ മാത്യു
1965 366 പൊന്നമ്മാൾ കെ
1966 374 സുശീല ദേവി.വി
1967 396 അച്ചാമ്മ ജോസഫ്
1968 381 മേഴ്സി ജോൺ
1969 340 സുദർമ്മ വി.എസ്
1970 416 സാലിക്കുട്ടി പി.സി
1971 396 നിർമ്മല ജോൺ
1972 440 രതിദേവി.എൻ
1973 431 കൊച്ചത്രേസ്യ ജോർജ്
1974 431 ഫിലോമിന ജോൺ
1975 429 ലത എസ്
1976 400 പ്രേമ കെ.ആർ
1977 462 ആനീസ് പീറ്റർ
1978 533 റാണി പി.കെ {6th റാങ്ക്}
1979 478 നാൻസി ജോർജ്
1980 496 ഉഷ എൽ
1981 512 സുനിത ജെയിംസ്
1982 547 ആൻസി ജോസഫ്
1983 522 സിജി വർഗീസ് എ
1984 539 മിനി വർഗീസ്
1985 560 ഡാർലി തോമസ്
1986 551 ലേഖ കെ.ക
1987 1081/1200 ദീപ മാത്യൂ
1988 546 സീന കെ.ജോൺ, പ്രഭ എം.എസ്
1989 555 നാദ രാജേന്ദ്രന്
1990 559 മായ മാത്യു
1991 537 ഡെയ്സി ജോസഫ്
1992 565 വീണ രാജേന്ദ്രൻ
1993 558 സജിത മോഹൻ
1994 565 ജ്യോതിമോൾ വി.എസ്
1995 559 സരിത ജോസഫ്
1996 574 നിസറി ജോയി{12th റാങ്ക്}
1997 550 അമ്പിളി എ.ആർ
1998 557 ശ്രീജ.എം.ആർ
1999 575 റസിയ സി.പി
2000 576 അഞ്ജു കെ.ഹരി {13th RANK}
2001 563 ശ്രീകല.വി
2002 566 അമ്യത എസ്
2003 554 അശ്വതി കുര്യാക്കോസ്
2004 562 അർഷ ഏലിയാസ്

ഭൗതിക നേട്ടങ്ങൾ

  1. സൗകര്യപ്രദങ്ങളായ 34 ക്ലാസ്സ് മുറികൾ..അതിൽ 31 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ 75 ടോയ്ലറ്റു് റൂമുകൾ.
  2. വിശാലമായ സയൻസ്, സോഷ്യൽ സയൻസ്, മാത്സ് കമ്പ്യൂട്ടർ ലാബുകൾ.
  3. ഡിജിറ്റൽ ലൈബ്രറി, ഫാഷൻ ടെക്നോളജി,കൗൺസലിംഗ് റൂം, ഹെൽത്ത് റൂം.
  4. സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ
  5. ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ
    * സ്കൂൾ ഔഷധത്തോട്ടം
    * പച്ചക്കറിത്തോട്ടം
    * ജൈവവൈവിധ്യ ഉദ്യാനത്തോടനുബന്ധിച്ച് നക്ഷത്രവനം 
    * ബട്ടർഫ്ലൈ പാർക്ക് 
  1. കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ
  2. കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യപ്രദമായ ബോർഡിംഗ്
  3. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂം.

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ 7 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.

ചിത്രങ്ങൾ

 



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.