സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
2025-26 അധ്യയന വർഷത്തെ ദിനാചരണങ്ങൾ
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 2-ന് ശ്രീ. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
[[പ്രമാണം:27029 EKM Club 1 Jul 2025.jpg|
പരിസ്ഥിതി ദിനം
4/6/2025 ൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് , കുട്ടികൾ രക്ഷിതാക്കൾക്ക് ഒപ്പം നിന്ന് വൃക്ഷത്തൈ നടുകയും അതിന്റെ ചിത്രങ്ങൾ ഇക്കോ ക്ലബ് പോർട്ടലിൽ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം കോതമംഗലം സർക്കിൾ ഇൻസ്പെക്ട്ർ ഓഫ് പോലീസ് ശ്രീ ബിജോയ് നിർവ്വഹിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയും സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷ തൈകൾ നടുകയും ചെയ്തു. ഗ്രോ ബാഗുകളിൽ വിത്തുകൾ നട്ടു.
ട്രാഫിക്ക് ബോധവൽക്കരണം
2025 ജൂൺ 12-ന് കോതമംഗലം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രവീൺ കുമാർ കുട്ടികൾക്ക് ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നൽകി.
ലഹരിവിരുദ്ധക്ലാസ്സ്
ലഹരിക്കെതിരായുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി കോതമംഗലം ട്രാഫിക് എസ് ഐ ശ്രീ ബഷീർ സി പി കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നല്കി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
മെറിറ്റ് ഡേ
2025 ജൂൺ 17-ന്, SSLC, Plus two പരീക്ഷകളിൽ FULL A+ , 9 A+ നേടിയ കുട്ടികളെ ആദരിച്ചു. ഇടുക്കി M P ശ്രീ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയിൽ 123 കുട്ടികൾ ഫുൾ A+ ഉം 25 കുട്ടികൾ 9A+ ഉം നേടി.
പി റ്റി എ പൊതുയോഗം
പി റ്റി എ പൊതുയോഗം 2025 ജൂൺ 21-ന് നടന്നു. ശ്രീ. ഡാനി പോൾ രക്ഷിതാക്കൾക്ക് ക്ലാസ്സ് നല്കി. തദവസരത്തിൽ NMMS, USS ജേതാക്കളെ അനുമോദിച്ചു.
ലോക സംഗീതദിനം
ലോക സംഗീതദിനാചരണത്തോടനുബന്ധിച്ചുള്ള മ്യൂസിക് ഡേ സെലിബ്രേഷൻ രാഗമാലിക ഡയറക്ടർ ആർ എൽ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഒരുക്കിയ ഗാനമാലിക പരിപാടിയെ സംഗീതസാന്ദ്രമാക്കി.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം 2025 ജൂലൈ 2ന് നടത്തപ്പെട്ടു. സംഗീതജ്ഞൻ ശ്രീ ലിൻലൺ വി ഇഞ്ചയ്ക്കൻ ഉദ്ഘാടനം നിർവഹിച്ചു.