സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പെൺകുട്ടികൾക്കുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളായി പ്രവർത്തിച്ചുവരുന്പോൾ സർക്കാരിൻറെ നിർദ്ദേശ പ്രകാരം ആൺ കുട്ടികളെയും കൂടി ഉൾപ്പെടുത്തി. എന്നാൽ സ്ഥല പരിമിതി കൊണ്ടും ,സർക്കാരിൻെറ നിർദ്ദേശവും പള്ളിയുടെ ആഗ്രഹവും മാനിച്ചും കാലാന്തരത്തിൽ ആൺ കുട്ടികളെ വേർതിരിച്ച് സെൻറ് ജോർജ്ജ് സ്കൂൾ ആരംഭിച്ചു. കാലം മുന്നോട്ടുപോയപ്പോൾ സെൻറ് അഗസ്ററിൻസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തേണ്ടതിൻെറ ആവശ്യം രക്ഷിതാക്കളിൽ ശക്തമായി ഉയർന്നു വന്നു. 1946 ജൂൺ 7 ന് സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രസ്സായി സി.ട്രീസ പോത്താനിക്കാട് നിയമിതയായി. 1948 -49 ൽ പ്രഥമ ബാച്ച് കുട്ടികൾ എസ്. എസ്.എൽ.എസി പരീക്ഷയെഴുതി. 2008 ൽ സി.എം.സി പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷണൽ ഏജൻസി രൂപം കൊണ്ടു. പാവനാത്മപ്രൊവിൻസിൻെറ കീഴിലുള്ള എല്ലാ സ്കൂളുകളും ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2000 ജൂലൈ26 ന് സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻററിസ്കൂളായി ഉയർത്തി. ഒരു മുറിയിൽ പതിനഞ്ച്കുട്ടികളും മൂന്ന് ടീച്ചേഴ്സും മാത്രമായി 1928ൽ തുടക്കം കുറിച്ച സെൻറ് അഗസ്റ്റിൻസ് സ്കൂളിൽ ഇപ്പോൾ യു.പി സെക്ഷനിൽ പതിമൂന്ന് ഡിവിഷനുകളിലായി 713 കുട്ടിക ളും ഹൈസ്കൂളിൽ 21 ഡിവിഷനുകളിലായി 1158 കുട്ടികളും ,ഹയർസെക്കൻററി വിഭാഗത്തിൽ ആറ് ഡിവിഷനുകളിലായി 334 കുട്ടികളും ഉൾപ്പടെ ആകെ 2205 കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. സ്കൂളിൻെറ അത്ഭുതാവഹമായ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചുകൊണ്ട് ഇപ്പോൾ ഇവിടെ 48 അദ്ധ്യാപകരും ഏഴ് അനദ്ധ്യാപകരും ജോലി ചെയ്യുന്നു. ജീവിതമൂല്യങ്ങളെ സ്വാംശീകരിച്ച് അറിവിൻെറ ആഴങ്ങൾ തൊട്ടറിഞ്ഞ് സ്വഭാവ നൈർമ്മല്യവും ഉന്നതമായ കാഴ്ചപ്പാടും അടിയുറച്ച ദൈവവിശ്വാസവും സാമൂഹ്യസേവന താൽപര്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം എന്നും പ്രതിഞ്ജാബദ്ധമാണ്. ജാതി,മത,വർണ്ണ വർഗ്ഗങ്ങൾക്കതീതമായി എല്ലാവർക്കും വിദ്യാഭ്യാസം എന്ന വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻെറ ആദർശം ഉൾക്കൊണ്ട് സ്ഥാപിതമായ ഈ പെൺ പള്ളിക്കുടം ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെ പന്ത്രണ്ട് സ്മാർട് ക്ലാസ് മുറികൾ ഡിജിറ്റൽ ലൈബ്രറി, മൾട്ടിമീഡിയ റൂം, കൂടാതെ സമ്പുഷ്ടമായ ലൈബ്രറിയും, അതിവിശാലമായസയൻസ് , മാത്സ്, സോഷ്യൽ സയൻസ് ലാബും, കംമ്പ്യൂട്ടർ ലാബ് ഫാഷൻ ടെക്നോളജി കൗൺസലിംഗ് റൂം , ഹെൽത്ത് റൂം, ഗൈഡ്സ്, റെഡ് ക്രോസ്, ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ സ്കൂൾ ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, മഴക്കുഴി, ജൈവവൈവിദ്ധ്യ ഉദ്യാനത്തോട് അനുബന്ധിച്ച് നക്ഷത്ര വനം, ബട്ടർഫ്ലൈ പാർക്ക്, സന്മാർഗ്ഗ മൂല്യബോധന ക്ലാസ്സ് ഇവയെല്ലാം ചേർത്ത് കുട്ടികൾക്ക് കണ്ടും കേട്ടും, പരീക്ഷിച്ചും നിരീക്ഷിച്ചും, പാഠഭാഗത്തിനും അപ്പുറത്ത് അറിവിൻെറ ആഴങ്ങൾ അറിയാൻ അവസരമൊരുക്കുന്നു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി കലയും ,കലാവാസനകളും കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിക്കൊണ്ട് ടാലൻറ് ലാബ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്പോർട്സ്, ആർട്സ് , വർക്ക് എക്സ്പീരിയൻസ് , സയൻസ് ,ഐ.ടി , മാത്സ്, സോഷ്യൽ സയൻസ് ഓരോ ഇനത്തിലും കൂടുതൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ല,രവന്യം ജില്ല, സംസ്ഥാന തല കലോത്സവങ്ങളിലും ,ശാസ്ത്രമേളകളിലും പങ്കെടുപ്പിക്കുന്നു. വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രപ്തരായ മൂല്യബോധമുള്ള ഒരു പെൺ സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് സ്ഥാപനത്തിൻെറ പ്രധാന ലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം സ്വതന്ത്ര ചിന്താശേഷിയും എല്ലാറ്റിനെയും അടുത്തറിയാനുള്ള ആകാംഷയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള കഴിവും വളർത്തി എടുക്കുന്നു.ശ്രീ.എം എം