വി.എ.യു.പി.എസ്. കാവനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. 1937 സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യ കാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക , സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ യു പി സ്കൂളിന്റെ ലക്ഷ്യം
| വി.എ.യു.പി.എസ്. കാവനൂർ | |
|---|---|
| വിലാസം | |
അരീക്കോട് കാവനൂർ പി.ഒ, , മലപ്പുറം 673639 | |
| സ്ഥാപിതം | 01 - 02 - 1937 |
| വിവരങ്ങൾ | |
| ഫോൺ | 0483 2862570 |
| ഇമെയിൽ | vennacodeaups@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48239 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുൂറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവീദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നളിനി.പി |
| അവസാനം തിരുത്തിയത് | |
| 12-10-2018 | Anoopkavanoor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി,അപ്പർ പ്രൈമറി എന്നിവയിലായി സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.
മാനേജ്മെന്റ്
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 47 ക്ലാസുകളും 42 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. യു.പി.ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ ശ്രീ.യു.പി.ഗംഗാധരൻ, ശ്രീ.യു.പി.വീരരാഘവൻ, ശ്രീ.യു.പി.വേണു ഗോപാലൻ, ശ്രീ.യു.പി.ഭാസി, ശ്രീ.യു.പി.രാധാകൃഷ്ണൻ, ശ്രീ.എ.കെ.ഗണേശൻ, ശ്രീ.എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
-
യു.പി.ഗംഗാധരൻ
-
യു.പി.വീരരാഘവൻ
-
യു.പി.വേണു ഗോപാലൻ
-
യു.പി.ഭാസി
-
യു.പി.രാധാകൃഷ്ണൻ
-
എ.കെ.ഗണേശൻ
സ്കൂൾ ബസ്
<--
-->
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 2 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ഉപതാളുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
വഴികാട്ടി
വെണ്ണക്കോട് എ യു പി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറത്തു നിന്നും മഞ്ചേരി എത്തുക. അവിടെ നിന്നും അരീക്കോട് ഭാഗത്തേക്ക് 11 കി.മി അകലത്തിലായി വെണ്ണക്കോട് എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് വെണ്ണക്കോട് എ യു പി സ്കൂളിലേക്ക് 27 കി.മി ദൂരമാണ് ഉള്ളത്
- അരീക്കോട് നിന്നും 5 കി.മി ദൂരം മഞ്ചേരി ഭാഗത്തേക്ക്
{{#multimaps: 11.195919, 76.062423 | width=490px | zoom=16 }}