ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

രാഷ്ട്രഭാഷാ വേദി, കാരക്കുന്ന്

പ്രേംചന്ദ് ജയന്തിയും റാഫി ഒരു സംഗീതമഴയും ജി.എച്ച്.എസ്.എസ്. കാരക്കുന്ന് രാഷ്ട്രഭാഷാ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് പ്രേംചന്ദ് ജയന്തിയും മുഹമ്മദ് രഫി അനുസ്മരണവും സംഘടിപ്പിച്ചു. പ്രേംചന്ദ് ജയന്തി ദിനമായ 31ന് ഹിന്ദിപ്രദർശനം സംഘടിപ്പിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എസ്. സജിത്കുമാർ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി ഷീല അധ്യക്ഷതവഹിച്ചു. അബ്ദുൽ അസീസ്, ജാനകി, മുകുന്ദൻ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. മുഹമ്മദ് സിനാൻ നന്ദിപറഞ്ഞു. 20ലധികം ഹിന്ദി ദിനപത്രങ്ങൾ, 90ലധികം ഹിന്ദി ഗവേഷണപ്രസിദ്ധീകരണങ്ങൾ, ഹിന്ദി സാഹിത്യകാരന്മാരുടെ 90ലധികം പോസ്റ്ററുകൾ, വിവിധതരം ഹിന്ദി ആൽബങ്ങൾ, കുട്ടികൾക്ക് സ്വയം ചെയ്തുനോക്കാനുള്ള നിരവധി മോഡലുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരമവാർഷികമായ ജൂലൈ 31-ന് ജി.എച്ച്.എസ്.എസ്. കാരക്കുന്ന് രാഷ്ട്രഭാഷാ വേദിയുടെ ആഭിമുഖ്യത്തിൽ റാഫി ഒരു സംഗീതമഴ എന്ന പരിപാടി നടന്നു.. ഡോ. സുരേഷ് ദത്തും ശ്രുതി അനിലും ചേർന്നാണ് മുഹമ്മദ് റാഫിയുടെ പാട്ടുകൾ പുനരവതരിപ്പിച്ചത്. റാഫിയുടെ ജീവചരിത്രവും സംഗീതലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.