ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട് | |
---|---|
വിലാസം | |
പാപ്പനംകോട് ഇ൯ഡസ്ട്രിയൽഎസ്ടേററ് പി.ഒ, , തിരുവനന്തപുരം 695019 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04712494307 |
ഇമെയിൽ | ghsppd@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 43075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപകൻ | സുനന്ദ എസ് |
അവസാനം തിരുത്തിയത് | |
08-09-2018 | 43075 |
ചരിത്രം
ഭൗതീകസാഹചര്യങ്ങൾ
ലിറ്റിൽകൈറ്റ്സ്
. 20അംഗങ്ങൾ ഉണ്ട്.ക്ളബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.ശ്രീമതി ആശാലത കെ ആർ ,ശ്രീമതി ശശികല എം എസ് കൈറ്റ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു.ആഗസ്ത് 4ന് എസ് ഐറ്റി സി ശ്രീമതി ശ്രീകല ജി ഏകദിനക്യാമ്പിന് നേതൃത്വം നൽകി.
- ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രവേശനോത്സവം
ജൂൺ1 വെള്ളിയാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡൻ്റ് ശ്രീമാൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് സ്വാഗതം പറഞ്ഞു.കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു.എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരവും നൽകി.സ്കൂൾവികസന സമിതി ചെയർമാൻ ശ്രീമാൻ ഹസ്സൻ,നേമം സി എെ തുടങ്ങിയവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സൗരവ് എസ് എസ്,ആസിയ എസ് എ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.
ഗണിതക്ലബ്ബ്
ഗണിതക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.യു പി വിഭാഗം കൺവീനറായി ശ്രീമതി ആശാനടേശൻ, ഹൈസ്കൂൾവിഭാഗം കൺവീനറായി ശ്രീമതി ശശികല തുടങ്ങിയവരെ തെരെഞ്ഞെടുത്തു. 40 കുട്ടികൾ അംഗങ്ങളായി.മാത്സ് ലാബ് നവീകരച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി
ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനേറ്റർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ പത്രങ്ങൾ തയ്യാറാക്കി.
സോഷ്യൽസയൻസ് ക്ലബ്ബ്
ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി .ഹിരോഷിമാദിനം സ്വാതന്ത്ര്യദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. .
സയൻസ്ക്ലബ്ബ്
സയൻസ്ക്ലബ്ബ് ജൂൺമാസത്തിൽരൂപീകൃതമായി. യു പി വിഭാഗം കൺവീനറായി ശ്രീമതി എസ് ഗീത ഹൈസ്കൂൾ വിഭാഗം കൺവീനറായി ശ്രീമതി ആശാലത കെ ആർ തുടങ്ങിയവരെ തെരെഞ്ഞടുത്തു.ലാബ് നവീകരിച്ചു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതും ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ളതുമായ ക്വിസ്,ഉപന്യാസമത്സരം നടത്തി.ജൂലൈ 21 ചാന്ദ്രയാനെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരം നടത്തി. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു.ശാസ്ത്രകൗതുകം ഉണർത്തുന്നതിനുവേണ്ടികുട്ടികൾതന്നെപരീക്ഷണങ്ങൾ നടത്തി.
ഐറ്റി ക്ലബ്ബ്
ഐറ്റി ക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.എസ് ഐറ്റി സി ആയി ശ്രീമതി ശ്രീകല ജി യെയും ജോയിൻ്റ് എസ് ഐറ്റി സി ആയി ശ്രീമതി ആശാലത കെ ആർ നെയും തെരെഞ്ഞടുത്തു.എസ് എസ് ഐറ്റി സി ആയി മാസ്റ്റർ തൻസീൻ എൻ നെയും തെരെഞ്ഞടുത്തു.
ലൈബ്രറി
ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.
പരിസ്ഥിതിദിനം
ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി.
ഹിരോഷിമാദിനം
സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
സ്വാതന്ത്ര്യദിനം
ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് പതാകയുയർത്തി.കൗൺസിലർ ശ്രീ.വിജയൻ,പിടിഎ പ്രസിഡൻ്റ് ശ്രീ.വിഭുകുമാർ തുടങ്ങിയർ സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.
ഹൈടെക് ക്ലാസ്സ്
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി ഒരു ക്ലാസ്സ്റൂം ഹൈടെക്ക് ആക്കി മാറ്റി.രണ്ട് ക്ലാസ്സുകൾകൂടി ഹൈടെക്ക് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഹോർട്ടികൾച്ചറൽ തെറാപ്പിഗാർഡൻ
മാനേജ്മെന്റ്
== മുൻ സാരഥികൾഎ൯.ഡി.ബാലാംബികാദേവി വി.സരോജനി അമ്മ അന്നമ്മ ചാക്കോ
എച്.അഗസ്ററിന ഫെ൯സി ഡി.ഷീജ കെ.കെ.ശാന്ത കെ.സുകുമാര൯ പി.കെ.ശാന്തകുമാരി
എം.വിജയ൯
എ൯.ശശിധര൯ എം വിജയ൯ കെ തോമസ് വ൪ഗീസ് ജി.പത്മാവതി അമ്മ ഹൃദയമണി എസ്.സോഫിയ എം.നസീമ എം.സരളാദേവി
ബി.ചിത്ര പി.വി.പത്മജ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4764475,77.0133656 | zoom=12 }}