എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്
വിലാസം
മുണ്ടത്തിക്കോട്

തൃശ്ശൂര് ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
24-12-2009Jyothi



തൃശ്ശൂര്‍ജില്ലയില്‍, മുണ്ടത്തിക്കോട് പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍പെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയില്‍വേ സ്റേറ ഷനില്‍ നിന്നും പത്തുകിലോമീററര്‍ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.


ചരിത്രം

        വേലൂര് സര്ക്കാര് സ്ക്കൂളില്  അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര്  എം.എല്.സി. തന്റെ മകളുടെ പേരില് കൊല്ലവര്ഷം 1116 മിഥുനമാസം 3-തിയ്യതിസ്ഥാപിച്ചതാണ് (1941) കമലാലയം ലോവര് സെക്കണ്ടറി സ്ക്കൂള്.   കൊല്ലവര്ഷം 1118 ല് (എ.‍ഡി.1943) സി.കെ.നായര് ,സ്കൂള് എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി.1943 ജൂണ് മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്ഷം എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവര് സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര്  21/07/1980 ല് എന്.എസ്.എസ്.  കൈമാറി.അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്ആയി മാറി.എന്.എസ്.എസിന്റെ  സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി  2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു.അതോടെഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള്ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ 20 സെൻൻന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി,ൻൻ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിയിലുള്ള നായര്‍ സര് വീസ് സൊസൈററിയാണ് ഈ വിദ്യാലയത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത്.നിലവില് 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്‍റ കീഴിലുണ്ട്. പ്രൊ. സി. രവീന്ദ്ര നാഥ് കോര്പ്പറേററ് മാനേജരായി പ്രവര്ത്തിക്കുന്നു. ഹയര് സെക്കന് ണ്ടറി വിഭാഗം പത്മജാദേവി ടീച്ചറും, ഹൈസ്ക്കൂള്‍ വിഭാഗം എ.ശോഭ ടീച്ചറും നയിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.സുധാകരമേനോന് | ശ്രീ.എം.എസ്.വെന്കിട്ടരാമയ്യര് | ശ്രീ.കെ.വിശ്വനീഥയ്യര്| ശ്രീ.എം.എസ്.നാരായണയ്യര്| ശ്രീമതി.ഇ.ലക്ഷ്മിക്കുട്ടി| ശ്രീമതി.കെ.പി.ശാരദ | ശ്രീ.വി.ശന്കുണ്ണിക്കുട്ടന് | ശ്രീമതി.പി.സുലോചന | ശ്രമതി.പി.എസ്.വിജയലക്ഷ്മി| ശ്രീ.എം. പത്മനാഭന് | ശ്രീ.എന്.എന്. ക്ര ഷ്ണന് കുട്ടി | ശ്രീമതി.പി.ഭാഗീരഥി | ശ്രീമതി.വി.എന്.തന്കമണി| ശ്രീമതി.പി.കെ.രത്നാഭായ് | ശ്രമതീ.രി.ജി.ശാന്തകുമാരി |ശ്രീമതി.ഗിരിജാമണി | ശ്രീമതി.കെ.പി.വാസന്തി‍ | ശ്രീമതി.കെ.എല്.സുഭദ്രാമ| എ.ശോഭ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.630578" lon="76.212587" zoom="14" width="475" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.620202, 76.206579, NSSVHSS, MUNDATHICODE </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.