ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം | |
---|---|
വിലാസം | |
സൗത്ത് വാഴക്കുളം സൗത്ത് വാഴക്കുളം പി. ഒ., , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0484 2678258 |
ഇമെയിൽ | ghssvazhakulam@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25073 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ ജെ പോ ൾl |
പ്രധാന അദ്ധ്യാപകൻ | ലിസി പൗലോസ് |
അവസാനം തിരുത്തിയത് | |
13-08-2018 | Ghssvazhakulam |
ആമുഖം
വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളർന്ന് ഹയർസെക്കന്ററി സ്ക്കൂളായി പ്രവർത്തിക്കുന്നത്.1949 ൽഈ സ്ക്കൂള്മിഡിൽസ്ക്കൂളായും 1961 ൽഹൈസ്ക്കൂളായും ഉയർത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉൾപ്പെടെ സെഷനല്രീതിയില് പ്രവർത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ 730 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ൽ പരേതനായ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടർന്ന് പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ് കെട്ടിടങ്ങൾ സ്ഥാപിച്ചത്.
ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.
1961 ൽ പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.
ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ
- വി കെ നാരായണപിള്ള സർ : ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകനായ ശ്രീ വി കെ നാരായണ പിള്ള സാറിന് 1966 -യിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് സമ്മാനിച്ചു.
- കെ ഭാസ്കരൻ നായർ : 1971 യിൽ ശ്രീ ഭാസ്കരൻ നായർ സർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ കെ കെ വിശ്വനാഥനിൽ നിന്നും ലഭിച്ചിട്ടുണ്ട്.
- എ കെ കുഞ്ഞികോമു : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു.
പൂർവ അധ്യാപക സംഗമം
ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പൂർവ അധ്യാപക സംഗമം നടത്താറുണ്ട് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കുഞ്ഞികോമു സാറിനെയും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച മുഖ്യ ആദ്യപരെയും പ്രിൻസിപ്പൾമാരെയും പ്രിൻസിപ്പൾമാരെയും പാദപൂജ ചെയ്തു ആദരിക്കുകയുണ്ടായി.ഏകദേശം നാല്പത്തിയാറു വിരമിച്ച അധ്യാപകർ പങ്കെടുത്ത ഈ ഗുരുവന്ദനം പ്രമുഖ അധ്യാപികയും സാഹിത്യകാരിയുമായ ഡോക്ടർ എം ലീലാവതി ടീച്ചർ ഉദഘാടനം ചെയ്തു. പഴയകാല അധ്യാപകർക്ക് ഒത്തുചേരാൻ ഈ സംരംഭം വഴിയൊരുക്കി.
പൂർവ വിദ്യാർത്ഥി സംഘടന
1966 -യിൽ വി കെ നാരായണപിള്ള സാർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഈ സ്കൂളിൽ ആദ്യമായി ഒരു പൂർവ വിദ്യാർതി സംഘടന രൂപം കൊണ്ടത് .ഈ സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
*പി.ബിഅരവിന്ദാഷൻ നായർ *കെ. ഗംഗാധരൻ നായർ *പി. ജി. തോമസ് *വി. കെ. നാരയണപിളള *കെ. ഭാസ്ക്കരൻ നായർ *സുന്ദരൻ *ററി. എൻ.ഗംഗാധരൻ *കൊച്ചുത്രേസ്യ *ചന്രശേഖരൻ നായർ *ഇ. സി. ഏലിയാമ്മ *ആർ.സരോജിനി അമ്മ *അലിയാർ കുഞ്ഞ് *സത്യഭാമ *എൻ. ശിവദാസൻ *ധർമ്മപാലൻ *വാസുദേവൻ *മറിയാമ്മ ഈശ്വ *എം.എ. മണി *ററി. എൻ. പാത്തുമ്മ *കെ. വി. അന്ന *ഒ.ജെ. മിനി *എൻ. രുഗ്മണി *എൻ.ഐ. അഗസ്ററിൻ *യശോദ *ടി. ജി. ശാന്ത *സി. കെ. വിജയൻ *സി.ശോഭ
ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ
ഹയർ സെക്കന്ററി വിഭാഗം
- ഈ. ജെ.പോൾ - പ്രിൻസിപ്പൽ
- ജോർജജ് ജേക്കബ് - എച് എസ് എസ് റ്റി സീനിയർ കോമേഴ്സ്
- അജി എബ്രാഹം - എച് എസ് എസ് റ്റി സീനിയർ എക്കണോമിക്സ്
- സിമി ജോസ് - എച് എസ് എസ് റ്റി സീനിയർ സോഷിയോളജി
- പ്രീത പി - എച് എസ് എസ് റ്റി സീനിയർ ഹിസ്റ്ററി
- വാസന്തി എം. പി. - എച് എസ് എസ് റ്റി സീനിയർ ഇംഗ്ലീഷ്
- ടി. ലേഖ - എച് എസ് എസ് റ്റി ജൂനിയർ മലയാളം
- ഷിഹാബുദ്ദിൻ - എച് എസ് എസ് റ്റി ജൂനിയർ പൊളിറ്റിക്കൽ സയൻസ്
- ജാസ്മിൻ കെ. എം - എച് എസ് എസ് റ്റി ജൂനിയർ എക്കണോമിക്സ്
- ഫസീല ടി. എം. - എച് എസ് എസ് റ്റി ജൂനിയർ കോമേഴ്സ്
- സുജിത എസ്. - എച് എസ് എസ് റ്റി ജൂനിയർ ഹിന്ദി
ഹൈസ്ക്കുൾ വിഭാഗം
- ലിസി പൗലോസ് - ഹെഡ്മിട്രസ്
- എം. എ. ബേബി - മലയാളം
- ചന്ദ്രിക ഇ കെ - മലയാളം
- ഫൈസൽ ബിൻ മുഹമ്മദ് - സാമൂഹ്യശാസ്ത്രം
- കെ. കെ. പാത്തുമ്മ - ഹിന്ദി
- എം. എ. സഫിയമോൾ - ഇംഗ്ലീഷ്
- ധന്യ പി.പ്രഭ - മാത്തമാറ്റിക്സ്
- ലീലാമ്മ - സംസ്കൃതം
- മാത്യു - ഫിസിക്സ്
- ശകുന്തള എ. കെ - ബയോളജി
- പി. എൻ. സോമൻ - കായികം
- സ്വപ്ന - കെമിസ്ട്രി
- ഷാജിത - മാത്തമാറ്റിക്സ്
- നൗഫൽ എം - അറബിക്
യു. പി. വിഭാഗം
- എം. ബി. റൂബിയ
- സി .എം. മലീഹ
- മിനിമോൾ കെ. എൻ.
- സരിത എ കെ
- ഗീത കെ ജി - സ്കൂൾ കൗണ്സലർ
അനധ്യാപകർ
- ഗിഫ്റ്റി റാഫേൽ
- സൽമത് എ പി
- ദിനി കെ എസ്
- സുജിത
* ലിസി മത്തായി * ഷീബ
സൗകര്യങ്ങൾ
റീഡിംഗ് റൂം കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു. സ്മാർട്ട് റൂം കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് . ലൈബ്രറി സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്. കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
ജൂനിയർ റെഡ് ക്രോസ്സ്
വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.
കൗൺസലിങ്ങ്
സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളിൽ കഴിഞ്ഞ 6 വർഷമായി കൗൺസലിങ്ങ്
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും
വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു.
ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു [തിരുത്തുക]
നേട്ടങ്ങൾ
കായിക നേട്ടങ്ങൾ
മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ കബഡിയിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി ജൂനിയർ ഫുട്ബോൾ ടീമിൽ റ്റിബിൻ,ആസിഫ് അലി എന്നിവർ ജില്ലാടീമിൽ അംഗങ്ങളായി .സച്ചു എൻ എസ്,കമൽ ദേവ്,അഷ്റഫ്, ദിൽജിത് ദേവൻ എന്നിവർ കബഡി ടീമിലും സാന്ദ്ര സത്യൻ,സൂര്യ എൻ എസ്,എന്നീ കുട്ടികൾ ജൂനിയർ പെൺകുട്ടികളുടെ കബഡി ടീമിൽ അംഗങ്ങളായി. സബ് ജില്ലാ കായിക മേളയിൽ നമ്മുടെ വിദ്യാലത്തിൽ നിന്നും പന്ത്രണ്ടു കുട്ടികൾ പങ്കെടുത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പതിനേഴു പോയിന്റുമായി സബ് ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ സ്കൂളായി തെരെഞ്ഞെടുത്തു അശ്റഫ്,അഭിരാമി രാജ്,സച്ചു എൻ എസ് ,എന്നീ കുട്ടികൾ റെവെന്റ് ജില്ലാ മത്സാരാതിൽ പങ്കെടുത്തു കളിക്കളത്തിലെ അപര്യാപ്തത കുട്ടികളുടെ പരിശീലനത്തിന് തടസമാണ്. എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ് ചെയ്തു വരുന്നു.
ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്സ് അപ്പ് ആയിരുന്നു. സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു.
മറ്റു പ്രവർത്തനങ്ങൾ
അക്ഷര ക്ലാസ് (ഉദയം )
പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി. സ്കൂൾ പ്രവർത്തന സമയത്തിന് ശേഷമുള്ള ഒരു മണിക്കൂർ ഇത്തരം പിന്നോക്കക്കാർക്ക് അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു. കഥകളിലൂടെയും കടംകഥകളിലൂടെയും കുട്ടികൾക്ക് രസപ്രദമായ രീതിയിൽ കൈകാര്യം ചെയ്തു വരുന്നു.ആഴ്ച തോറും ടെസ്റ്റുകൾ നടത്തി പഠന നിലവാരം പരിശോധിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാർതഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങൾ നടത്തി കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ
- സാഹിത്യ ചർച്ച
- നാടൻ പാട്ട്
- സാഹിത്യ ക്വിസ്സ്
- പ്രതിവാര ക്വിസ്സ്
- കവിതയരങ്ങ്
- നാടകാവതരണം
- കാവ്യ ന്യത്ത ശില്പം
ഹരിത ക്ലബ്
- ബുള്ളറ്റിൻ ബോർഡ് - വാർത്താ പ്രദർശനം
- ക്വിസ്സ് ബോക്സ്
- വിജ്ഞാനോൽസവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
- ഉദ്യാന നിർമ്മാണം
- കാമ്പസ് ക്ലീനിംഗ്
- ഹിന്ദി സാഹിത്യ മഞ്ച്
സാംസ്കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കരിയർ ഗൈഡൻസ് ക്ലബ്
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു .
ലഹരി വിരുദ്ധ ക്ലബ്
ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി .ഹൈസ്കൂൾ യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു.ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സന്ദർശിച്ചു. ക്യാൻസർ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സ രീതികളെ കുറിച്ചുമെല്ലാമുള്ള ബോധവത്കരണക്ലാസ്സ് കുട്ടികൾക്ക് നവ്യാനുഭവമായി.റേഡിയേഷൻനെകുറിച്ചുള്ള ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപെട്ടു.സംസഥാനത്തുനിന്നും ആദ്യമായാണ് റീജിയണൽ കാൻസർ സെന്ററിലേക്ക് ഇത്തരത്തിലുള്ള ഒരു സന്ദർശനം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത്.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ട് സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിലെ കുട്ടികളുടെ ഒരു കൂട്ടായ്മായാണ് പരിസ്ഥിതി ക്ലബ് .വൃക്ഷ തൈകൾ,ഔഷധതൈകൾ എന്നിവ നടുന്നതോടൊപ്പം സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് ഫ്രീ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ സ്കൂളിൽ വച്ച് പിടിപ്പിച്ചു.
ഹരിയാലി ക്ലബ്
ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി ഭവനമാണ് .
ഹെൽത്ത് ക്ലബ്
ഹൈസ്കൂൾ ക്ലാസുകളിലെ മുപ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു.ഇതിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം ബോധവത്കരണ ക്ളാസ് ,ലഖുലേഖ വിതരണം,ഭവന സന്ദർശനം, ശുദ്ധജല സംരക്ഷണത്തിനായി ക്ലോറിനൈസഷൻ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. വാഴക്കുളം ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.
മാത്തമാറ്റ
ഹയർസെക്കണ്ടറി വിഭാഗം
ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗവും കോമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു.രണ്ടു വിഭാഗങ്ങളിലുമായി ഇരുനൂറ്റി ഇരുപത്തെട്ടു കുട്ടികൾ പഠിക്കുന്നുണ്ട്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്കൽസയൻസ്,സോഷിയോളജി എന്നീ വിഷയങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോമേഴ്സ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ
കരിയർ ഗൈഡൻസ് സെൽ
ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് സെൽ രണ്ടായിരത്തിപത്ത് - രണ്ടായിരത്തിപതിനൊന്നു അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.
രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
ലഹരി വിരുദ്ധ ക്ലബ്
കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി . ഹയർസെക്കന്ഡറി ,ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു.
ഹയർ സെക്കൻഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീ. ഈ. ജെ.പോൾ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്.
യാത്രാസൗകര്യം
<googlemap version="0.9" lat="10.116922" lon="76.413345" type="map"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap> എറണാകുളം ജില്ലയിൽ ആലുവാക്കും പെരുമ്പാവൂരിനും ഇടയിലാണ് സൗത്ത് വാഴക്കുളം ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ പോസ്റ്റോഫീസ് സ്റ്റോപ്പിലാണ് ഇത്.
മേൽവിലാസം
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സൗത്ത് വാഴക്കുളം സൗത്ത് വാഴക്കുളം പി .ഓ, ആലുവ എറണാകുളം ,പിൻകോഡ്:683105 ഫോൺ നമ്പർ : 04842678258
വർഗ്ഗം: സ്കൂൾ