ജി.എച്.എസ്.എസ് പട്ടാമ്പി
ജി.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പട്ടാമ്പി പി.ഒ, , പാലക്കാട് 679303 , പാല്കക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0466 2213975 |
ഇമെയിൽ | ghsspattambi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാല്കക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ്.മഹാലിംഗം |
പ്രധാന അദ്ധ്യാപകൻ | ഗംഗാധരൻ.പി |
അവസാനം തിരുത്തിയത് | |
12-08-2018 | രാധമോഹൻ |
പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം.
1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മപാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സുകൾ
- യു.പി.വിഭാഗം
- ഹൈസ്കൂൂൾ
- ഹയർ സെക്കന്ററി
ലാബുകൾ
- കമ്പ്യൂട്ടർ ലാബ് 2 എണ്ണം
- ഫിസിക്സ് ലാബ്
- കെമിസ്ട്രി ലാബ്
- ബയോളജി ലാബ്
- ഐ.ഇ.ഡി റിസോഴ്സ് റൂം
- കൗൺസലിംഗ് റൂം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
2017-18 വർഷത്തെ സയൻസ് ക്ലബ്ബ് ഭാരവാഹികൾ
പ്രസിഡണ്ട് - മുർഷിദ. 10 ബി
വൈസ് പ്രസിഡണ്ട് - അഭിനന്ദ് 9 എച്ച്
സെക്രട്ടറി - ദീപക് 8 ഡി
ജോ. സെക്രട്ടറി - നീതു
അംഗങ്ങൾ
ഹിബ ഹബീബ്
റിസ്വാന നസ്റിൻ
നഹല
ഫസ്‌ന
ഫാത്തിമ അൻസി
ഫഹ്‌മിദ<br>
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിററിൽ കൈററ്.
- അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
- അറബിക് ക്ലബ്.
- പരിസ്ഥിതി ക്ലബ്.
- ഹെൽത്ത് ക്ലബ്.
- രാഷ്‌ട്രഭാഷ ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്.
- സോഷ്യൽ ക്ലബ്.
- ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.കമലാക്ഷി
- ഡോ.പി.എം.വാസുദേവൻ നമ്പൂതിരി
- കെ.എം.ശശികുുമാരൻ
- ഇ.കെ.മുഹമ്മദ് ഹനീഫ
- വിജയകുമാരിഅമ്മ
- അബൂബക്കർ
- മൈമൂനത്ത്.സി
- സുഹറബീവി.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:0.807424,76.187299}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|