ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (പുതിയപ്രോജക്ട്)
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
വിലാസം
കൊളത്തൂർ‍‍

679338
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04933 204180
ഇമെയിൽhmnhschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNIRMALA VC
അവസാനം തിരുത്തിയത്
12-08-201818073


പ്രോജക്ടുകൾ




കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈസ്കൂൾ.. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ . 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. 2002-ൽ അൺ എയ്ഡഡ് വിഭാഗത്തിൽ ഹയർ സെ ക്കണ്ടറിയും തുടങ്ങി. ശകുന്തള വാരസ്യാരമ്മായാണ് ഇപ്പോഴത്തെ മേനേജർ.‍


ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മോട്ടിവേഷൻ

'പ്രവേശനോത്സവം [2018-2019]

പ്രവേശനോത്സവം പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.

ഐ.ടി മേള

ജില്ലാ ഐ.ടി മേളയിലും, സംസ്ഥാന ഐ.ടി മേളയിലും മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിങ് എന്നീ ഇനങ്ങളിൽ ജെനററ് സിസി അനിൽ, ആഗനസ് റോസ് പോൾ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി നാഷണൽ ഹൈസ്കൂൾ കുളത്തൂരിന്റെ പേര് സംസ്ഥാനതലം വരെ ഉയർത്തി ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

മോട്ടിവേഷൻ

വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.

പുതിയ പ്രോജക്ട്

സ്ററുഡന്റ്ടീച്ചർ,ഗൃഹസന്ദർശനം എന്നിവ ഈ വർഷം എൻ.എച്ച്.എസി ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവംവർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽക്കുകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു. ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.

മാനേജ്മെന്റ്

കുളത്തൂർ വയമ്പറ്റ ശകുന്തള വാരസ്യാർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മൻമോഹൻ പണിക്കർ,വി.സി.പി. നമ്പൂതിരി, സിസിലിയാമ്മ, കെ.വി. ശങ്കരനുണ്ണി,, പി. രാധ, ടി.​എ തോമസ്സ്, കെ.വി.ഹരിദാസനുണ്ണി പി.പരമേശ്വരൻ നമ്പൂതിരി.,എ.കെ.പൗലോസ്,പി.രാമചന്ദ്ര൯,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.പി.എ. മജീദ് (മുൻ ഗവ:ചീഫ് വിപ്പ്.) , കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌), കലാമണ്ഡലം ഉണ്ണികൃഷ്ണൻ, സലീം കുരുവമ്പലം.

വഴികാട്ടി

{{#multimaps:10.9467582,76.1374077| width=600px | zoom=13 }}