സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35015 (സംവാദം | സംഭാവനകൾ) (→‎റിസൾട്ട്)
സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
ആലപ്പുഴ
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04772263777
ഇമെയിൽ35015.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മിന്നി ലുക്ക്
അവസാനം തിരുത്തിയത്
03-08-201835015


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ

.  . 

ചരിത്രം.

കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ വിളങ്ങി നിന്നിരുന്ന കയറുൽപ്പന്നങ്ങളുടേയും കായലുകളുടേയും നാടായ ആലപ്പുഴയുടെ പശ്ചാതലത്തിൽ എട്ടുദശകങ്ങളിലേറെ പ്രായമുള്ള വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ ഉത്ഭവവും, വളർച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ അനേകം കാര്യങ്ങൾ നടപ്പിൽ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം തന്റെ അധികാര സീമയിൽപ്പെട്ട എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ എല്ലാ പൈതങ്ങൾക്കും വിദ്യ അഭ്യസിക്കുവാൻ സൗകര്യം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ വിദ്യാലയങ്ങൾ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങി. സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തിൽ നടപ്പാക്കിയ മാറ്റങ്ങൾക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം നടപ്പാക്കി നാനാ ജാതിമത വിഭാഗത്തിൽപ്പെട്ട കുട്ടികളേയും ഒരേ മേൽക്കൂരയ്ക്കുള്ളിൽ ഇരുത്തി വിദ്യാധനം സുഗമമാക്കി തീർത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ൽ ഒരു സന്യാസ ഭവനവും അതേ വർഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം ക്ലാസും 1935 – ൽ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ൽ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ ഒരു മിഡിൽ സ്കൂളായി ഉയർന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോൾ സി. മേരി ലൂർദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ് പത്തൊന്പതാം തീയതി സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പർ സർക്കാർ ഓർഡർ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂർണ്ണ ഇംഗ്ളീഷ് മിഡിൽ സ്കൂളായിത്തീരുകയും തുടർന്ന് 1952- ജൂൺ മാസത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡിൽ സ്കൂൾ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂൾ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകൾ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും , നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സംഭാവനയും ഉൾപ്പെടുത്തിക്കൊണ്ടാണ് 1951 – ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈൻസും നടത്തിക്കൊണ്ടുപോകുവാൻ കാലാകാലങ്ങളിലുള്ള മാനേജർമാരും പി . റ്റി . എ യും താത്പര്യം പുലർത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാർത്ഥികളുടെ എല്ലാവിധവളർച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാൻ വളരെ ശ്രദ്ധാലുക്കളാണ് .


ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന് 10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പർ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . ലാബിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും ഈ വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാംസ്കാരിക വേദി
  • കെ.സി.എസ്.എൽ
  • റെഡ് ക്രോസ്
  • ലൈബ്രറി
  • കുട്ടിക്കൂട്ടം
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • സ്പോർട്സ് (കായിക പരിശീലനങ്ങൾ)
  • ഗെയിംസ് മത്സരം
  • ഗെയിംസ് മത്സരം
  • ഐ. ടി. ക്ലബ്ബ്
  • സീഡ് ക്ലബ്ബ്‍‍
  • മനോരമ നല്ലപാഠം
  • കാരുണ്യ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

     ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോർപ്പറേറ്റ് മാനേജ്മെൻറ് ആണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ  മാനേജ്മെൻറിൽ നിലവിൽ വിദ്യാലയങ്ങളുണ്ട് . മാർ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദർ . മനോജ് കറുകയിൽ  മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കൽ  മാനേജറായി റവ. സി. ജോവാൻ ജേക്കബ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .

മുൻ സാരഥികൾ

   * സി. മേരി ലൂർദ് സി .എം. സി 
   * സി. മാർട്ടിൻ സി .എം. സി  
   * സി. ക്രൂസിഫിക്സ് സി .എം. സി 
   * സി. ജുസ്സേ സി .എം. സി 
   * സി. ജറോസ് സി .എം. സി 
   * സി. ജസ്സിൻ സി .എം. സി 
   * സി. ഫിലോപോൾ സി .എം. സി   
   * സി. കൊർണേലിയ സി .എം. സി 
   * സി. ശാന്തി  സി .എം. സി 
   * സി. ജിൻസി സി .എം. സി 
   * സി. മിസ്റ്റിക്കാ സി .എം. സി 
   * ശ്രീമതി ലിസമ്മ കുര്യൻ
   * ശ്രീമതി ജെസ്സി ജോസഫ് 
   * ശ്രീമതി ജോളി ജെയിംസ്  
   * ശ്രീമതി ഗ്രേസികുട്ടി ഒ.സി  

റിസൾട്ട്

YEAR PERCENTAGE
2010 100%
2011 100%
2012 100%
2013 100%
2014 99.63%
2015 100%
2016 99.63%
2017 100%
 2017-18 SSLC യ്ക്ക് 19 കുട്ടികൾക്ക് ഫുൾ A+  ഉം 11 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
  • ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കൽ കോളേജ്)
  • ഡോ. അനിത ഷേണായി

വഴികാട്ടി

{{#multimaps: 9.4988° N, 76.3446° E | width=800px | zoom=16 }}


  • ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.