എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

2017

പ്രവേശനോല്സവം

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനില്ക്കാമനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പ്പാന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവര്ഷാത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികള്ക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ൻ അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.
പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേര്ന്നു്. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളര്ന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവര്ഷഴത്തെ പ്രവര്ത്തനങ്ങള്ക്ക് ഞങ്ങളിവിടെ തുടക്കം കുറിക്കുന്നു.