ജി എം യു പി എസ് ആരാമ്പ്രം
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ആരാമ്പ്രം ജി എം യു പി സ്കൂൾ.
ജി എം യു പി എസ് ആരാമ്പ്രം | |
---|---|
വിലാസം | |
ആരാമ്പ്രം പടനിലം പി.ഓ, , കോഴിക്കോട് 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - 1912 |
വിവരങ്ങൾ | |
ഫോൺ | 0495 2803273 |
ഇമെയിൽ | arambramgmups@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47483 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹൻദാസ്.വി.കെ |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
ചരിത്രം
1കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തേയും പരിസരപ്രദേശങ്ങളായ പുള്ളിക്കോത്ത് ,കൊട്ടക്കാവയൽ,ചക്കാലക്കൽ പടനിലം,ചോലക്കരത്താഴം പ്രദേശങ്ങളിലെ ജനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച ആരാമ്പ്രം ജി.എം.യു.പി സ്കൂളിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്.വെണ്ണക്കാട് പ്രവർത്തനമാരംഭിച്ച പള്ലിക്കൂടം 1912 ലാണ് ,ആരാമ്പ്രം മൊക്കത്ത് ഹുസ്സയിന് ഹജിയുടെ പീടികമുറിയിലേക്ക് മാറ്റിയത്. ഏകദേശം 5 വർഷം അവിടെ പ്രവർത്തിച്ച് 1917 മുതൽ ആരാമ്പ്രം ടൌണിൻറെ ഹൃദയ ഭാഗത്തുള്ല വട്ടക്കണ്ടത്തിൽ മുഹമ്മദ് സാഹിബിൻറെ സ്ഥലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. 1982 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2002 ൽ വാടകക്കട്ടിടത്തിൽ നിന്ന് ആരാമ്പ്രം അങ്ങാടിക്കടുത്ത സ്വന്തം കെട്ടിടത്തിലേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ താഴെ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു കളിസ്ഥലവും ഒരു ബയോഗ്യാസ് പ്ലാൻറും വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബും
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദ് കെ
യശോദ കെ
ടി കെ അസ്സയിൻ
ശ്രീധരൻ നായർ
അയമ്മദ് കുട്ടി
ശ്രീധരൻ കെ
അമ്മദ് കെ
ഗോപാലൻ പി
അമ്മിണിയമ്മ ടി കെ
അബ്ദുറഹിമാൻ വി
മൊയ്തീൻ കുട്ടി പി
ശ്രീനിവാസൻ പി
ഷറഫുദ്ദീൻ യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ പി കുഞ്ഞാമു(എഴുത്തുകാരൻ)
- പ്രൊ.വി മാമുക്കോയ ഹാജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3389237,75.8879776 | width=800px | zoom=16 }}
11.3389237,75.8879776, Arambram GMUPS
</googlemap>
|
|