ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ.ആർ.സി
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ
ക്ലബ്ബ് പ്രവർത്തനങ്ങൾ
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.
- എസ്.എസ് ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- നാച്ചൊറൽ ക്ലബ്ബ്
- ഒറേറ്ററി ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബി ക്ലബ്ബ്
- ഉർദു ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ് (ഹായ് സ്കൂൾ കുട്ടിക്കൂട്ടം)
എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് അത് വായിക്കാവുന്നതാണ്.
പഠനശാക്തീകരണ പദ്ധതികൾ
ഒ.ആർ.സി.
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.
അമൃതം പദ്ധതി
എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയാണ് അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ കുട്ടികൾക്ക് അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കാനും ഉൾകൊള്ളാനും കഴിയും.
വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷം മുതൽ 8ാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ശ്രദ്ധ എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനിമുതൽ ഈ പദ്ധതി ശ്രദ്ധ എന്ന പേരിലായിരിക്കും അറിയപ്പെടുക.
നവപ്രഭ പദ്ധതി
ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള സംവിധാനമാണ് നവപ്രഭ. കഴിഞ്ഞ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവ നടന്നു. ഈ വർഷവും ഈ പദ്ധതിക്കാവശ്യമായ മുന്നൊരുക്കം ചെയ്തുവരുന്നു.
വിജയഭേരി
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ ഇവിടെ വായിക്കാം.