ജി.എൽ.പി.എസ്.ചാത്തങ്കൈ
ജി.എൽ.പി.എസ്.ചാത്തങ്കൈ | |
---|---|
വിലാസം | |
ചാത്തങ്കൈ ചാത്തങ്കൈ,കാസറഗോഡ് ജില്ല 671317 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04994239538 |
ഇമെയിൽ | chathankaiglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11405 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലക്ഷ്മണൻ പുളുക്കൂൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഗവ.എൽ.പി സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് സിലോൺ മമ്മദ്കുഞ്ഞി എന്ന ആൾ സൗജന്യമായി നൽകിയ 13 ½ സ്ഥലത്ത് ഒരു ഹാൾ പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യ ബാച്ചിൽ 20 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ൽ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരൻനായർ എന്ന വ്യക്തി സംഭാവനയായി നൽകിയതാണ്.അതിൽ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകൾക്കായി 7 ശുചിമുറികൾ, സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
നാട്ടുവായന-സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ പച്ചക്കറിത്തോട്ടം അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര യോഗാക്ളാസ് ഇംഗ്ളീഷ് ക്യാമ്പ്
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
കൊടക്കാട് നാരായണൻ മാഷ്,സലീം മാഷ് , കാർത്ത്യായനി ടീച്ചർ , സുജാത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കായീഞ്ഞി.സി.എം ഇ.കെ.രവീന്ദ്രൻ(SI of police) അമ്പു (റിട്ട.ഫുഡ് ഇൻസ്പെക്ടർ) സുകുമാരൻ(ഇന്ത്യൻ റെയിൽവെ)
കാസർഗോഡ് നിന്നും ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ നിന്നും പത്ത മിനുട്ട് നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം. കാഞ്ഞങ്ങ്ട് നിന്നും കാസർഗോഡ് ഭാഗത്തേക്ക് ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ ഇറങ്ങി പത്ത മിനുട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം.
വഴികാട്ടി
{{#multimaps:12.52226,75.03347 |zoom=13}}