ഗവ. എൽ പി എസ് തേക്കട

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anto jose (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് തേക്കട
വിലാസം
തേക്കട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Anto jose





==ചരിത്രം== വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റര്‍ ചുറ്റളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളില്‍ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം പോലും നടക്കാതിരുന്ന സാഹചര്യം . ഇതില്‍ നിന്നും മോചനം നേടുന്നതിനായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയില്‍ ഒരു പൊതുയോഗം കൂടി ഇതില്‍ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എല്‍ വാസുദേവന്‍ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരന്‍ നായര്‍ ( ജനറല്‍ സെക്രട്ടറി ) ശ്രീ. കെ . ഭാര്‍ഗ്ഗവന്‍ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരന്‍ നായര്‍ (ഖജാന്‍ജി ) എന്നിവരെയും, 51 അംഗ. ജനറല്‍ കൗണ്‍സിലിനെയും 11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എല്‍.എ യും ആയിരുന്ന ശ്രീമാന്‍ കെ..ജി കൃഷ്ണപിളള അവര്‍കളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഈ നേട്ടത്തിനു പിന്നിലുണ്ടായിരുന്നു.


==ഭൗതികസൗകര്യങ്ങള്‍== സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാന്‍ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നല്‍കി , തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിര്‍മ്മിച്ചു . അതിനു ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ല്‍ ഗവര്‍മെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാന്‍ കെ . പങ്കാജാക്ഷന്‍ 14/2/1977ല്‍ നിര്‍വഹിച്ചു .1999 - 2000 കാലയളവില്‍ ബഹുമാനപ്പെട്ട രാധാകൃഷ്ണന്‍ എം . പി. യുടെ ഫണ്ടില്‍ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോര്‍ ഉള്‍പ്പെടെ നാലു മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ല്‍ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം ആവശ്യമായ ടോയ്ലറ്റുകള്‍ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതില്‍ ഇല്ല . സ്കൂള്‍ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡില്‍ 1967 ല്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു . കന്യാകുളങ്ങര എല്‍.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ല്‍ ഈ സ്കുള്‍ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചന്‍ , ശ്രീ . സി.ജി രാമചന്ദ്രന്‍ , ശ്രീ . എ.ജി ഡാനിയേല്‍ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയല്‍ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകന്‍ അബിദീന്‍കുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാര്‍ത്ഥി . ഒന്നു മുതല്‍ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികള്‍ ആ വര്‍ഷം ഉണ്ടായിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

===വഴികാട്ടി

{{#multimaps:8.6359703,76.9388333|zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തേക്കട&oldid=334718" എന്ന താളിൽനിന്ന് ശേഖരിച്ചത്