ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

• യൂണിറ്റ് അംഗങ്ങൾ • ഏകദിന അവധിക്കാല ക്യാമ്പ് • ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ളാസ് • ഏകദിന ക്യാമ്പ് രണ്ടാംഘട്ടം • സബ്‌ജില്ലാ ക്യാമ്പ് • രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ളാസ്സ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42023-ലിറ്റിൽകൈറ്റ്സ്
42023 LK27MEMBERS
സ്കൂൾ കോഡ്42023
യൂണിറ്റ് നമ്പർLK/2018/42023
ബാച്ച്Lk2024-27
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർമനീഷ് മണികണ്ഠൻ
ഡെപ്യൂട്ടി ലീഡർസൂര്യനാഥ്
കൈറ്റ് മെന്റർ 1പ്രീത എസ് പി
കൈറ്റ് മെന്റർ 2സിന്ധു എസ്
അവസാനം തിരുത്തിയത്
13-03-2026Sindhubapi


പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നവീൻചന്ദ്ര, ഹരിനാരായണൻ,അനുശ്രീ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്രുമാരായ സിന്ധു എസ്, പ്രീത എസ് പി എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും മെന്റർമാർ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.


ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-2027 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്ത് 8 ന് നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. . കൈറ്റ് മിസ്ട്രസുമാരായ സിന്ധു എസ്, പ്രീത എസ് പി എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ കുട്ടികളുമായി  സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു

LK MEMBERS 27 BATCH


ഏകദിന അവധിക്കാല ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന അവധിക്കാല ക്യാമ്പ് 2025 മെയ് 28 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 28കുട്ടികൾ പങ്കെടുത്തു.

കുടവൂർക്കോണം ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.രേഷ്മ സേനൻ എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

കുട്ടികൾ BMI CALCULATOR APP നിർമ്മിച്ച് എല്ലാ അധ്യാപകരുടെയും BMI calculate ചെയ്തു. LP,UP ക്ളാസിലെ കുട്ടികൾക്ക് ROBOTICS പരിചയപ്പെടുത്തി വളരെ വിപുലമായ രീതിയിൽ ROBOTIC FEST നടത്തി

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ളാസ്

സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ Gcompris,TuxPaint,TuxMath,Thalam എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളായ നിറം കൊടുക്കാം,ആൽബം തയ്യാറാക്കാം,കംപ്യൂട്ടറിൽ എഴുതാം,ക്ലിക്ക് ചെയ്ത് വരയ്ക്കാം,ഗ്രാഫിന് നിറം കൊടുക്കാം,വഴി കണ്ടെത്തൽ,വെളിച്ചം കെടുത്താം,വിട്ടു പോയ അക്ഷരങ്ങൾ,നിറങ്ങൾ ,തരം തിരിക്കാം,എണ്ണാം നിറം കൊടുക്കാം,ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള താള നിർമ്മാണം എന്നിവ നൽകി.

ഏകദിന ക്യാമ്പ് രണ്ടാംഘട്ടം

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം നവംബ‌‌‌‌ർ 1 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 28 കുട്ടികൾ പങ്കെടുത്തു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കൂന്തള്ളൂർ ഗവൺമെന്റ് എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.ബിന്ദു വി ആർ എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.രാവിലെ സ്ക്രാച്ച് സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാൻ പഠിപ്പിച്ചു. BOX 2D PHYSICS എന്ന PHYSICS ENGINE LIBRARY പരിചയപ്പെടുത്തി. ഉച്ചക്ക് ശേഷം Open Toonz,Tupi Tube എന്നീ സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്‌തു.ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

LK SCHOOL CAMP PHASE 2 WITH LK MENTOR Dr. BINDHU V R

സബ്‌ജില്ലാ ക്യാമ്പ്

ക്യാമ്പിനെ തുടർന്ന് നൽകിയ അസൈൻമെന്റ് സബ്മിറ്റ് ചെയ്തവരിൽ നിന്നും അനിമേഷനും പ്രോഗ്രാമിനും മികച്ച നാല് കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.അനിമേഷന് നവ്യ ചന്ദ്രൻ,മനീഷ് മണികണ്ഠൻ എന്നിവരെയും പ്രോഗ്രാമിംഗ് ന് സൂര്യനാഥ്, അനഞ്ജൻ എന്നിവരെയും തെരഞ്ഞെടുത്തു.

രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ളാസ്സ്

ലിറ്റിൽ കൈറ്റ്സ് 2024-27,2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി.AI യുടെ പ്രാധാന്യം ,വിവിധ AI ടൂളുകൾ Chat Gtp,Gemini,Canva, Suno AI തുടങ്ങിയവ രക്ഷിതാക്കളെ പരിചയപ്പെടുത്തി.Meta AI യുടെ പ്രാധാന്യവും നിത്യ ജീവിതത്തിൽ Meta AI എങ്ങനെ പ്രയോജനകരമാണ് എന്ന് വിശദീകരിച്ചു.Google Lens നെകുറിച്ചും വളരെവിശദമായിപറഞ്ഞുകൊടുത്തു.യാഥാർത്ഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ്  നമുക്കുണ്ടാവണം എന്നും എന്തും വിശ്വസിക്കുന്നതിന് മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണം എന്നും വിശദീകരിച്ചു.ഇനി മുതൽ വാട്സാപ്പിലും മറ്റും വരുന്ന വാർത്തകളും ഫോട്ടോകളും കാണുമ്പോൾ ഇത് സത്യമാണോ എന്ന് സ്വയം ചോദിച്ച് തിരിച്ചറിയണം എന്ന് വിശദമാക്കി . AI ഉപയോഗിക്കാതിരിക്കുകയല്ല പകരം കരുതലോടെ ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു.

AI TRAINING FOR PARENTS LK27
AI TRAINING FOR PARENTS