ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

എൽ കെ അലുമിനികൾ

2018ൽ ആരംഭിച്ച 2026 എത്തുമ്പോൾ എന്ന ക്ലബ്ബ് അതിന്റെ പരിപൂർണ്ണമായ മികവിൽ നിൽക്കുകയാണ് .മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ 2018- 20 ബാച്ചിൽ നിന്ന് 2005 -28 ബാച്ചിൽ എത്തിനിൽക്കുമ്പോൾ മിടുക്കരായ ധാരാളം എൽകെ പ്രതിഭകളെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. ക്ലബ്ബ് നേടിക്കൊടുത്തത് അറിവിന്റെ വലിയൊരു ലോകമാണെന്നുള്ള കാര്യം അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. അലുമിനികളെ സൃഷ്ടിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


എന്റെ പേര് ആശിഷ് പി ലിജു. ഞാൻ വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ 2021-23ബാച്ചിലെ ഒരു ലിറ്റിൽകൈറ്റ്സ് അംഗം ആയിരുന്നു. എനിക്ക് ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലും പങ്കെടുക്കാൻ സാധിച്ചു. അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ലിറ്റിൽകൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോട്ടിക്സ്, അനിമേഷൻ എന്നിവ പരിചയപ്പെട്ടത്. അതുകൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചു. സാങ്കേതികപരമായ ധാരാളം അറിവുകൾ നേടുവാൻ എനിക്ക് സഹായകമായി. അനിമേഷന് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചത് ഏറ്റവും വലിയ നേട്ടമാണ് . ലിറ്റിൽകൈറ്റ്സ് എന്നെ എത്തിച്ചത് ബിടെക് കമ്പ്യൂട്ടർ സയൻസിലേയ്ക്കാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആണ് ഞാൻ അഡ്മിഷൻ എടുത്തിരിക്കുന്നത് ലിറ്റിൽകൈറ്റ്സിൽ നിന്നും പഠിച്ചതെല്ലാം എന്റെ മുന്നോട്ടുള്ള പഠനത്തെ സഹായിച്ചു. എന്റെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും ലിറ്റിൽകൈറ്റ്സ് ഒരു വഴിത്തിരിവായി. ടെക്നോളജിക്കൽ ഫീൽഡിലേക്ക് എന്റെ അഭിരുചി വളർത്തിയത് ലിറ്റിൽ കൈറ്റ്സ് ആണ്.മാറുന്ന സാങ്കേതിക വിദ്യയുടെ പഠനമാണ് ലിറ്റിൽ കൈറ്റ്സ്. നന്ദി...........


എൻറെ പേര് അരുൺ കുമാർ. പ്ലസ്ടുവിന് വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു ഞാൻ 2021-24 ബാച്ചിൽ വി.പി.എസ് മലങ്കര എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്‌സ് അംഗമായിരുന്നു. ആ ബാച്ചിന്റെ ലീഡറുമായിരുന്നു. പ്രോഗ്രാമിംഗിനായുള്ള ലിറ്റിൽ കൈറ്റ്‌സ് സബ് ജില്ലാ ക്യാമ്പിലും സബ് ജില്ലാ ഐടി ക്വിസ് മത്സരത്തിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്‌സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുന്നത്. ഒരു ചെറിയ ഗെയിമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചിൽ തുടങ്ങി, പൈത്തൺ, മലയാളം ടൈപ്പിംഗ്, എച്ച് ടി എം എൽ, വീഡിയോ എഡിറ്റിംഗ് എന്നിവ ലിറ്റിൽ കൈറ്റ്‌സ് എനിക്ക് പരിചയപ്പെടുത്തി. കമ്പ്യൂട്ടർ സയൻസിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു. ഞാനും എന്റെ ടീമും വെണ്ണിയൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂളിലെ യുപി വിഭാഗത്തിന് പ്രോഗ്രാമിംഗിനെക്കുറിച്ചും ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പഠിപ്പിക്കാൻ പോയിരുന്നു. യുപി വിഭാഗത്തിലുള്ള എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു. സ്കൂൾ ഐടി മേളയിൽ, ഞാനും എന്റെ ടീമും സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ, മലയാളം ഡിജിറ്റൽ മാഗസിനുകൾ എന്നിവ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്‌സിൽ നിന്ന് ഞാൻ പഠിച്ചതെല്ലാം എന്റെ തുടർ പഠനത്തെ സഹായിച്ചു. പല നേട്ടങ്ങൾക്കും ലിറ്റിൽ കൈറ്റ്‌സ് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. സാങ്കേതിക വിദ്യയോടുള്ള എന്റെ താൽപര്യം അത് വളർത്തി.