വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/Alumni
| Home | 2024-27 | 2025-28 | 2026-29 |
എൽ കെ അലുമിനികൾ
2018ൽ ആരംഭിച്ച 2026 എത്തുമ്പോൾ എന്ന ക്ലബ്ബ് അതിന്റെ പരിപൂർണ്ണമായ മികവിൽ നിൽക്കുകയാണ് .മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ 2018- 20 ബാച്ചിൽ നിന്ന് 2005 -28 ബാച്ചിൽ എത്തിനിൽക്കുമ്പോൾ മിടുക്കരായ ധാരാളം എൽകെ പ്രതിഭകളെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. ക്ലബ്ബ് നേടിക്കൊടുത്തത് അറിവിന്റെ വലിയൊരു ലോകമാണെന്നുള്ള കാര്യം അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. അലുമിനികളെ സൃഷ്ടിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
എന്റെ പേര് ആശിഷ് പി ലിജു. ഞാൻ വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ 2021-23ബാച്ചിലെ ഒരു ലിറ്റിൽകൈറ്റ്സ് അംഗം ആയിരുന്നു. എനിക്ക് ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലും പങ്കെടുക്കാൻ സാധിച്ചു. അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ലിറ്റിൽകൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോട്ടിക്സ്, അനിമേഷൻ എന്നിവ പരിചയപ്പെട്ടത്. അതുകൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചു. സാങ്കേതികപരമായ ധാരാളം അറിവുകൾ നേടുവാൻ എനിക്ക് സഹായകമായി. അനിമേഷന് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചത് ഏറ്റവും വലിയ നേട്ടമാണ് . ലിറ്റിൽകൈറ്റ്സ് എന്നെ എത്തിച്ചത് ബിടെക് കമ്പ്യൂട്ടർ സയൻസിലേയ്ക്കാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആണ് ഞാൻ അഡ്മിഷൻ എടുത്തിരിക്കുന്നത് ലിറ്റിൽകൈറ്റ്സിൽ നിന്നും പഠിച്ചതെല്ലാം എന്റെ മുന്നോട്ടുള്ള പഠനത്തെ സഹായിച്ചു. എന്റെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും ലിറ്റിൽകൈറ്റ്സ് ഒരു വഴിത്തിരിവായി. ടെക്നോളജിക്കൽ ഫീൽഡിലേക്ക് എന്റെ അഭിരുചി വളർത്തിയത് ലിറ്റിൽ കൈറ്റ്സ് ആണ്.മാറുന്ന സാങ്കേതിക വിദ്യയുടെ പഠനമാണ് ലിറ്റിൽ കൈറ്റ്സ്. നന്ദി...........