ഒന്നാം ക്ലാസിൻ്റെ ഒന്നാന്തരം ഫുഡ്ഫെസ്റ്റ്

(27.11.2024)

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച ഫുഡ്ഫെസ്റ്റ് ഒന്നാന്തരമായി. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ക്രമീകരണങ്ങൾക്ക് അനീഷ, സുകുമാരി, സുബൈദ എന്നിവർ നേതൃത്വം നൽകി.


'കൊറോണ ഗോ' - ഫിലിം പ്രദർശനം

09.12.2024

സലീം ടി പെരിമ്പലം സംവിധാനം ചെയ്ത കോറോണ ഗോ ഫിലിമിൻ്റെ പ്രദർശനം സംഘടിപ്പിച്ചു. യു.പി ക്ലാസിലെ കുട്ടികൾക്കായാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.


ക്രിസ്മസ് ആഘോഷം

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 20.12.2025 ന് സ്കൂളിൽ സംഘടിപ്പിച്ചു. ക്രിസ്മസ് പുൽക്കൂടും, അപ്പൂപ്പനും, വേഷവിധാനമണിഞ്ഞ കുട്ടികളും ആഘോഷത്തിൻ്റെ മാറ്റ് കൂട്ടി.


പാചകപ്പുര - പ്രവൃത്തി ഉദ്ഘാടനം

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന പാചകപ്പുരയുടെ പ്രവൃത്തി ഉദ്ഘാടനം 20.12.2024 ന് കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ മാജിദ് ആലുങ്ങൽ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശബീബ ഹമീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സൈഫുദ്ധീൻ, ജലാൽ, വാർഡ് മെമ്പർമാരായ ഹാലിയ ജാഫർ, സി.കെ അബദുന്നാസർ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളായ പി.കെ ഉമ്മർ, പി അബ്ദു റഊഫ്, എൻ പി റഊഫ്, കെ കുഞ്ഞിമുഹമ്മദ്, താജുന്നീസ, കെ കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.


മാലിന്യമുക്ത കൂട്ടിലങ്ങാടി - ഡസ്റ്റ് ബിൻ വിതരണം

മാലിന്യമുക്ത കൂട്ടിലങ്ങാടി പദ്ധതിയുടെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിലേക്ക് ഡസ്റ്റ്ബിന്നുകൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആലുങ്ങൽ അബ്ദുൽ മാജിദിൽ നിന്നും സ്കൂൾ ലീഡർ മുഹമ്മദ് റാസിഖ് ഏറ്റുവാങ്ങി.


റിപബ്ലിക് ദിനാഘോഷം

രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം വളരെ സമുചിതമായി ആചരിച്ചു. പതാക ഉയർത്തൽ, റിപബ്ലിക് ദിന സന്ദേശം, മധുര വിതരണം, ദേശഭക്തി ഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ് എന്നിവയെല്ലാം സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ പങ്കെടുത്തു.



ഇൻട്രാ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ്

29.01.2025 മുതൽ


സ്കൂൾ വാർഷികത്തിന് മുന്നോടിയായി സ്കൂൾ മിനി ടർഫ് മൈതാനിയിൽ 4 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മത്സരം മമ്പാട് എം ഇ എസ് കോളേജ് മുൻ ഫുട്ബോൾ താരവും സ്കൂൾ ഓഫീസ് അറ്റൻ്ററുമായ ഫർഷീൻ അഹമ്മദ് നിയന്ത്രിച്ചു. വിജയികൾക്ക് വാർഷിക സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു.


സ്കൂൾ വാർഷികം

വിദ്യാലയത്തിൻ്റെ നൂറ്റി പതിമൂന്നാമത് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.


അവധിക്കാല ഐ ടി പരിശീലനം

(2025 ഏപ്രിൽ 28-30)

ഐ ടി ക്ലബിന് കീഴിൽ വെക്കേഷൻ കാലയളവിൽ 6,7 ക്ലാസിലെ കുട്ടികൾക്കായി ഐ ടി എക്സ്പേർട്ട് പരിശീലനം സംഘടിപ്പിച്ചു. മൂന്ന് ദിവസം രാവിലെ മുതൽ വെകുന്നേരം വരെ നടന്ന പരിശീലനത്തിൽ 18 കുട്ടികളാണ് പങ്കെടുത്തത്. പരിശീലനത്തിന് പി.എസ്.ഐ.ടി.സി സൈനുൽ ആബിദ് നേതൃത്വം നൽകി.


യാത്രയയപ്പ് യോഗം

(28.205.2025)

നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
നരേന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാലയത്തിലെ മികച്ച അധ്യാപകൻ 31.05.2025 ന് സർവീസിൽ നിന്ന് വിരമിക്കുന്ന എ. എൻ നരേന്ദ്രൻ മാസ്റ്റർക്ക് മലപ്പുറം വുഡ്ബൈൻ കോൺഫ്രൻസ് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി. മുൻ പ്രധാനാധ്യാപകൻ പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, മുൻ ഹിന്ദി അധ്യാപിക ജി.കെ രമ, പി പി ബിന്ദു, കാവുങ്ങൽ മുഹമ്മദ് ബഷീർ, സി ആമിന, മുഹയമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float