എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
25068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25068
യൂണിറ്റ് നമ്പർLK/2018/25068
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ. പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലൈജു എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനിത ടി കെ
അവസാനം തിരുത്തിയത്
23-09-202525068

സ്വതന്ത്ര വിജ്ഞാനോത്സവം

2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൈറ്റ് സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി LK കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. മികച്ച ഒരു പോസ്റ്റർ തെരഞ്ഞെടുക്കുകയും മത്സരത്തിന് അയക്കുകയും ചെയ്തു. സ്കൂൾ അസ്സബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഓഗസ്റ്റ് 7 മുതൽ ഒരാഴ്ച നീണ്ടുനിന്ന ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിൽ മൂന്ന് ബാച്ച് LK കുട്ടികളും താല്പര്യത്തോടെ പങ്കെടുത്തു. സ്കൂളുകളിൽ കൈറ്റ് മുഖേന ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റുകൾ, സെൻസറുകൾ എന്നിവ പ്രയോജനപ്പെടുത്തി കുട്ടികൾ ഉത്പന്നങ്ങൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.

കുട്ടികൾ നിർമ്മിച്ച ഏതാനും ഉത്പന്നങ്ങൾ

▪️ഡാൻസിങ് LED:

ആർഡിനോ, IDLE പ്രോഗ്രാമിൽ പ്രവർത്തിക്കുന്നു.

▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോ ഹെൻ.

കൈ അടുത്ത് കൊണ്ട് വരുമ്പോൾ മുൻപോട്ട് ചലിക്കുന്നു. ആർഡിനോ IDLE പ്രോഗ്രാം ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ട്.

പരിധിയിൽ കൂടുതൽ എണ്ണം ആളുകൾ കയറുമ്പോൾ മുന്നറിയിപ്പ് തരുന്ന വിധത്തിൽ പ്രവർത്തിക്കുന്നു.c++ കോഡുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.

▪️ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം.

നിശ്ചിത ദൂരത്തു ട്രെയിൻ എത്തുമ്പോൾ തന്നെ മുന്നറിയിപ്പ് തരുന്നു.

▪️സൗണ്ട് സെൻസർ ഉപയോഗിച്ച് മിന്നുന്ന ലൈറ്റ്.

സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26