എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്/2025-26
| Home | 2026-27 |
ചന്ദ്രനിലേക്ക് ഒരു യാത്ര
2025 ജൂലൈ 21 തിങ്കളാഴ്ച, ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രസന്റേഷൻ അവതരിപ്പിച്ചു. സയൻസ് അധ്യാപിക സീന ജോയ് പരിപാടിക്ക് നേതൃത്വം നൽകി.
പത്താം ക്ലാസിലെ വിദ്യാർത്ഥികളായ അലീഷാ സുനിൽ, കീർത്തിക എസ്, ദുർഗാ, ദ്വീപക് എന്നിവർ ചന്ദ്രനുമായി ബന്ധപ്പെട്ട് തങ്ങൾ തയ്യാറാക്കിയ ഇന്ഫർമേറ്റീവ് പ്രസന്റേഷൻ അവതരിപ്പിച്ചു. പ്രസന്റേഷനിലൂടെ ചന്ദ്രന്റെ ഘട്ടങ്ങൾ, ഗവേഷണങ്ങൾ, ചന്ദ്രയാൻ മിഷനുകൾ എന്നിവയെ കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചത് കുട്ടികളിൽ കൗതുകവും വിജ്ഞാനവും വർദ്ധിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ ഈ പരിപാടിയുടെ രേഖാചിത്രങ്ങളും ഡോക്യുമെന്റേഷനും നിർവഹിച്ചു.