ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി 2025 ജൂൺ 2 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചേർപ്പ് AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.
പ്രഭാതഭക്ഷണം വിതരണേദ്ഘാടനം
പാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിൽ നടപ്പിലാക്കിവരുന്ന പ്രഭാതഭക്ഷണം ഈ വർഷവും തുടരുന്നു.ആയതിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ നിർവഹിച്ചു.
പരിസ്ഥിതി ദിനം
പക്ഷി ചിത്രങ്ങളുടെ പ്രദർശനം
ചാന്ദ്രദിന പ്രവർത്തനങ്ങൾ
ജി എൽ പി എസ് അമ്മാടം സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിന പ്രവർത്തനങ്ങൾ വിപുലമായി നടത്തുകയുണ്ടായി.ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,അമ്പിളിമാമന് ഒരു കത്ത് എൻറെ സാങ്കല്പിക ചാന്ദ്രയാത്ര യാത്രാവിവരണം,അമ്പിളിമാമന് നിറം നൽകൽ തുടങ്ങി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.