LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
ബാച്ച്2025-28
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സൂസൻ ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി ഫിലിപ്പ്
അവസാനം തിരുത്തിയത്
27-07-202538102

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025 - 28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന് ചേരാൻ താൽപര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് കുട്ടികൾക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

അഭിരുചി മോഡൽ പരീക്ഷ

2025 - 28 വർഷത്തെ കുട്ടികളെ തെരഞ്ഞെടുക്കാൻ അഭിരുചി മോഡൽ പരീക്ഷ സ്കൂൾ ലാബിൽ വച്ച് നടത്തി . മോഡൽ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിച്ചു . മുൻവർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ പരിശീലന സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു . അഭിരുചി പരീക്ഷയുടെ മോഡൽ , പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നല്ലൊരു പരിശീലനം ആയിരുന്നു.

അഭിരുചി പരീക്ഷ

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 _ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25. 6. 2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു . 41 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. അതിൽ 40 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയും അതോടൊപ്പം തന്നെ മോഡൽ എക്സാം കുട്ടികൾ അറ്റൻഡ് ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടർ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത് . അരമണിക്കൂർ ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് . 5 ,6, 7 പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ , ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത് . സെർവർ ഉൾപ്പെടെ 12 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മിസ്റ്റേഴ്സ് മാരായ സൂസൻ ജോൺ , മിനി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥി - രക്ഷാകർതൃ സംഗമം

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 28 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു യോഗം ജൂലൈ 23 ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കൈറ്റ് മിസ്ട്രസ് ശ്രീമതി. സൂസൻ ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു . പുതിയ ബാച്ചിലേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നതെന്നും , ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും , ഐ ടി പരമായ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. അലക്സ് ജോർജ് രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കുമാരി മാളവിക വായിച്ചു . രക്ഷകർത്താക്കളുടെ സംശയങ്ങൾക്ക് ശ്രീമതി . സൂസൻ ജോൺ മറുപടി പറഞ്ഞു . ആഴ്ചയിൽ ഒരു ദിവസം യൂണിഫോം നിർബന്ധമാണെന്ന് രക്ഷകർത്താക്കളെ അറിയിച്ചു. 25 ബാച്ചിലേക്കുള്ള 26 കുട്ടികൾക്ക് വേണ്ടി രക്ഷകർത്താക്കൾ യൂണിഫോം സെലക്ട് ചെയ്തു .

സമഗ്ര പോർട്ടൽ , സ്കൂൾ വിക്കി തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികളായ അനഘ, മാളവിക ,ജൂബി എന്നിവർ രക്ഷകർത്താക്കളെ ബോധവൽക്കരിക്കാൻ ഉള്ള ക്ലാസ് നയിച്ചു.

സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തൽ

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച രൂപമാണ് സമഗ്ര പ്ലസ് പോട്ടൽ. ക്ലാസ് റൂമിലെ പഠനപ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന പോലെ തന്നെ കുട്ടികളുടെ സ്വയം പഠനത്തിനേയും സഹായിക്കുന്ന തരത്തിൽ കുട്ടികൾക്ക് പ്രത്യേക പഠനമുറി സംവിധാനമാണ് സമഗ്ര പ്ലസിന്റെ സവിശേഷത. കുട്ടിക്ക് കൈത്താങ്ങ് നൽകാൻ രക്ഷിതാക്കളെക്കുടി സഹായിക്കുന്ന വിധത്തിലാണ് ഇതിലെ പ്രവർത്തനങ്ങളും ഡിജിറ്റൽ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര പോട്ടൽ സന്ദർശിക്കുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും ഒന്നു മുതൽ 12 വരെ ക്ലാസിലെ പാഠപുസ്തകങ്ങളുടെ പഠന സാമഗ്രികളും ലഭ്യമാണ് തുടങ്ങിയ കാര്യങ്ങളും മറ്റും പറഞ്ഞുകൊണ്ട് കുട്ടികൾ ക്ലാസ് നടത്തി .

സ്കൂൾ വിക്കി പരിചയപ്പെടൽ

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ ടി @ സ്കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി. നമ്മുടെ സ്കൂളിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് . ഇതിൽ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ മുതൽ ഇവിടുത്തെ പ്രവർത്തന മികവുകൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട് . തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കളെ കുട്ടികൾ ബോധവൽക്കരിച്ചു . ഇത് രക്ഷകർത്താക്കൾക്ക് ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു.

ഈ യോഗത്തിന്റെ ഫോട്ടോസും വീഡിയോസും കുട്ടികൾ ക്യാമറയിൽ പകർത്തി ഡോകുമെന്റേഷൻ ചെയ്തിട്ടുണ്ട് . ഈ യോഗത്തിന് വന്ന ചേർന്ന് എല്ലാവരെയും ശ്രീമതി . മിനി ഫിലിപ്പ് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.