അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർlk/2018/15051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഗൗതം കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅഭിശേക് എൈസക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷാ.കെ ഡൊമിനിക്
അവസാനം തിരുത്തിയത്
22-10-2024Assumption

മാഗസിൻ-23

school news 2022-23

സ്കൂൾ ഐടി മേള,ഹൈസ്കൂളിൽ മികവ്

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

ഓഗസ്റ്റ് 30.സംസ്ഥാനതല ഐടി ക്വിസ് മത്സരം

സംസ്ഥാനതല ക്വിസ് മത്സരം ഓഗസ്റ്റ് മുപ്പതാം തീയതി ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു .ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10 മണിക്കാണ് ക്വിസ് മത്സരം ആരംഭിച്ചത് .ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ അലൻഡ് സാം എൽദോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു .

സ്കൂൾതല ഐ ടി മേള

ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

ഒക്ടോബർ 31: 2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ   ടോംസ് ജോൺ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.  കൈറ്റ് എം ടി ശ്രീമതി ഹസീന ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.

സ്കൂൾ ലെവൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലാസ്സ്-8 പ്രിലിമിനറി ക്യാമ്പ് .
സെപ്റ്റംബർ 1
"ഫ്രീഡം ഫെസ്റ്റ്" മികവുകൾ

2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ   ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു. ശ്രീ. മോബിൻ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ക്രാച്ച് ഗെയിമുകൾ ,അനിമേഷൻ , മുതലായവ പരിശീലനത്തിന് പങ്കുവെച്ചു. പരിശീലനം രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ടു. 40 കുട്ടികൾ പങ്കെടുത്തു.

"ഫ്രീഡം ഫെസ്റ്റ്"സംഘടിപ്പിച്ചു.

ആഗസ്റ്റ് -10-13.

റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക്  ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ  പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ  ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു.

ഫ്രീഡം ഫെസ്റ്റ്





രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്.

എൽ കെ വിദ്യാർഥികളുടെ ക്ലാസ്.

ജനുവരി 3: സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം. ഈ ക്ലാസുകൾക്ക്  സാങ്കേതിക സഹായം നൽകുന്നതിനായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ  സേവനവും ലഭ്യമാക്കി.

എൽ കെ വിദ്യാർഥികളുടെ ക്ലാസ്.

  ഉബുണ്ടു ഇൻസ്റ്റലേഷൻ.

ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത്

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.

1-ABHISHEK ISAC

2-MUHAMMED MUHASIN

ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

അസംപ്ഷൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ശ്രമഫലമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഐടി ലാബിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക വെച്ച് ചടങ്ങിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് മാഗസിൻ പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്, കൈറ്റ് മിസ്ട്രസ്സ്  ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ സന്നിഹിതരായിരുന്നു. മാഗസിൻ തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു."ചിത്ര പതംഗം "എന്ന് പേര് നൽകി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലേക്ക് വിദ്യാർത്ഥികളിൽ നിന്നും നേരത്തെ രചനകളും ചിത്രങ്ങളും സ്വീകരിച്ചിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ്  സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാഗസിൻ തയ്യാറാക്കിയത്.


മെമ്പർ ലിസ്റ്റ്. 2022-25

Unit alloted for Batch 2022-2025
sno ad no പേര്
1 11288 ലയന ബിജു
2 11201 വൈഷ്ണവ് എ മനോജ്
3 11259 അമൽ കെ എസ്
4 11243 അശ്വന്ത് പി കെ
5 11155 ഹന്ന ബ്ലസൻ
6 11134 ആൽബിൻ തോമസ്
7 11186 അഞ്ജന രവീന്ദ്രൻ
8 11279 മേഘ നന്ദ
9 11012 അഭിഷേക് അബ്രഹാം
10 11280 മുഹമ്മദ് shamil
11 11219 ആർദ്ര കെ സനോജ്
12 11129 മുഹമ്മദ് ജാസിം
13 11220 അന്ന എലിസബത്ത് ഗീസ്
14 11014 അനുഗ്ര കെ എസ്
15 11148 വൃന്ദ പി എസ്
16 11237 ക്രിസ്റ്റി സുനിൽ
17 11268 ഇയോൺ മാത്യു ജോസഫ്
18 11146 മെഹജബിൻ യു
19 11021 ഐശ്വര്യ മനോജ്
20 11230 സാബിൻ പിഎൻ
21 11052 നിധ ഫാത്തിമ പിഎസ്
22 11264 മുഹമ്മദ് സിനാൻ
23 11290 എമിൽ ലൂക്ക അജിത്ത്
24 11034 കെ മുഹമ്മദ് മുഹ്സിൻ
25 11242 ഡാലിയാ ഹണി
26 11169 അനന്യ ഗിരീഷ്
27 11075 ഏബൽ ബിനു
28 11199 മനു തോമസ്
29 11221 ആൽബിൻ അഭിലാഷ്
30 11080 അഭിഷേക് ഐസക്
31 11194 ജോന നഷ്‍വ
32 11123 ആനനൻ ഗ്ളാഡ്സൻ
33 11011 എബിൻ ജൂബി
34 11215 ഹൃതിക് ലക്ഷ്മൺ
35 11266 റിഷാദ് വി
36 11009 ഗൗതം കൃഷ്ണ
37 11188 കീർത്തന ഈസി
38 11058 സൂര്യ പ്രമോദ്
39 11195 വിഷ്ണു കെ ആർ
40 11252 മുഹമ്മദ് ഷാൻ