എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർഅഞ്ജന
ഡെപ്യൂട്ടി ലീഡർകാർത്തിക് കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
19-10-202438098

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 21വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

2024-25 ബാച്ച്

SL NO NAME AD NO CLASS
1 KARTHIK KRISHNA 3585 8
2 ABHIJITH R 3524 8
3 ABHIJITH S 3584 8
4 ABHINANDH 3525 8
5 AMALDAS S 3508 8
6 ANEETTA BABU 3526 8
7 ANJANA P M 3519 8
8 AYANA ANEESH 3549 8
9 BINCIL BINU 3509 8
10 FAITH JINU GEORGE 3527 8
11 GOURI ANIL 3528 8
12 KRISHNA PRIYA 3532 8
13 MANEESHA MANOJ 3540 8
14 MEENU 3504 8
15 RENJITHA R 3529 8
16 SANDEEP 3505 8
17 SREEKUTTAN M 3530 8
18 SUDHI S 3587 8
19 SURABHI R 3531 8
20 VISHNU RAJ 3538 8


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രഥമ കൂടിച്ചേരൽ എന്ന നിലയിൽ ഈ ഏകദിന പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു. അടുത്ത മൂന്നു വർഷക്കാലയളവിൽ ഓരോ ലിറ്റിൽ കഴിച്ച് പങ്കാളിയാകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശിയ എന്നതാണ് ഈ ഏകദിന പരിശീലനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ പരിശീലന പരിപാടിയിൽ അവതരിപ്പിക്കുന്നത്.

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 17 വെള്ളിയാഴ്ച  സ്കൂൾതലത്തിൽ നടത്തുകയുണ്ടായി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ താരചന്ദ്രനാണ് ക്ലാസ് നയിച്ചത്. കൈറ്റ് മിസ്ട്രസ്സുമാരായ ജയശ്രീ പി കെയും ശ്രീജയും നന്ദി രേഖപ്പെടുത്തി.

പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ

സംഘങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക

പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക

ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സംഘങ്ങളെ സജ്ജമാക്കുക

പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക

പ്രവർത്തനം 1 ഗ്രൂപ്പ് തിരിയാം

കമ്പ്യൂട്ടർ തയ്യാറാക്കിവെച്ചിരിക്കുന്ന ഒരു സ്ക്രാച്ച് ഗെയിം കളിച്ചാണ് കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആവുന്നത്

പ്രവർത്തനം 2 മാറുന്ന ലോകം മാറിയ സ്കൂളുകൾ.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം ,പദ്ധതിയുടെ പ്രസക്തി എന്നിവയെ കുറിച്ചുള്ള ധാരണ നേടുന്നതിനായിട്ടാണ് ഈ പ്രവർത്തനം .

പ്രവർത്തനം 3 ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം

ലിറ്റിൽ കൈസിനെ കുറിച്ചുള്ള കുട്ടികളുടെ ധാരണ ഒരു ക്വിസ്സിലൂടെ വിലയിരുത്തുന്നു

പ്രവർത്തനം 4 Say no to drugs ഗെയിം നിർമ്മാണം

കോഡിങ് അഭിരുചി വളർത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ

പ്രവർത്തന 5 അനിമേഷൻ നിർമ്മാണ മത്സരം

അനിമേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കുട്ടികളിൽ താൽപര്യം വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം

പ്രവർത്തനം 6 റോബോട്ടുകളുടെ ലോകം

റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു റൂട്ടിൽ ഉപകരണത്തിന്റെ ഘടകങ്ങൾ പരിചയപ്പെടുത്തുന്നു

പ്രവർത്തനം 7 ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ കാണാം

മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം രക്ഷിതാവിനോട്.

രക്ഷിതാവിനോട്

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ സ്വാതമാക്കുന്നതിന് രക്ഷിതാവിന്റെ പ്രേരണയും പ്രോത്സാഹനവും ഒഴിവാക്കാൻ ആകാത്തതാണ് കൂടാതെ ലിറ്റിൽ കൈ ട്സ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള റൊ ട്ടീൻ ക്ലാസുകൾ ഫീൽഡ് വിസിറ്റ് യൂണിഫോം തുടങ്ങിയവയുടെ സജ്ജീകര ണ ത്തിന് രക്ഷിതാക്കൾക്കുള്ള പങ്ക് അവരെ ബോധ്യപ്പെടുത്തുക എന്നതും ഈ സെഷനിലൂടെ ലക്ഷ്യമെടുന്നു.

നമ്മൾ പഠിച്ച കാലവും ഇപ്പോൾ നമ്മുടെ മക്കൾ പഠിക്കുന്ന കാലഘട്ടവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തെല്ലാമാണ് .. ചർച്ചകൾ നടത്തുകയും വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് കാണിക്കുന്ന വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു കൃത്യം 5:00 മണിക്ക് തന്നെ ക്യാമ്പ് അവസാനിപ്പിച്ചു.


പ്ലാസ്റ്റിക് വിഷമാണ്.

പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെ കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം.

നമ്മൾ കഴിക്കുന്ന ഭക്ഷണം കുടിക്കുന്ന വെള്ളം തുടങ്ങി എല്ലായിടവും മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ കുപ്പികൾ മുറ്റത്തവണ ഉപയോഗിക്കാവുന്ന സ്ട്രോകൾ തുടങ്ങിയവയിൽ നിന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് മലിനീകരണം മനുഷ്യനെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കരുതലോടെ മാത്രമേ ആകാവൂ എന്ന് കുട്ടികൾ രക്ഷിതാക്കളെ ഉപദേശിച്ചു

നമ്മൾ കഴിക്കുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലെത്താം മണ്ണിലൂടെ അരിച്ചെത്തുന്ന പ്ലാസ്റ്റിക് പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും എല്ലാം നമ്മുടെ ശരീരത്തിലും എത്തും അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും ഒക്കെ നന്നായി കഴുകി വേണം ഉപയോഗിക്കാൻ എന്ന കുട്ടികൾ അഭിപ്രായപ്പെട്ടു

അദ്ധ്യാപക ദിനാഘോഷം

സെപ്റ്റംബർ 5 അധ്യാപകദിനം ഈ അധ്യാപക ദിനത്തിൽ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിഎസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിലെ ലിറ്റിൽ കൈറ്റസ് കുട്ടികൾ

ഇങ്കസ്‌കേപ് സോഫ്റ്റ്‌വെയറിന്റെ സഹായത്തിലാണ് കുട്ടികൾ ഈ പോസ്റ്റർ തയ്യാറാക്കിയത്. എല്ലാ അധ്യാപകർക്കും വാട്സ്ആപ്പ് വഴി ഈ സന്ദേശം കൈമാറുകയും ചെയ്തു

തന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് സന്ദേശങ്ങൾ ഡിജിറ്റൽ ആയി തയ്യാറാക്കി കുട്ടികൾ.അധ്യാപക ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തന്നെ തയ്യാറാക്കി അധ്യാപകർക്ക് അയച്ചു നൽകി..