ജി.എൽ.പി.എസ് ചടങ്ങാംകുളം

21:31, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ചടങ്ങാംകുളം
വിലാസം
നടുവത്ത്

ജി എൽ പി എസ് ചടങ്ങാംകുളം
,
നടുവത്ത് പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽ48545naduvath@gmail.com
കോഡുകൾ
സ്കൂൾ കോഡ്48545 (സമേതം)
യുഡൈസ് കോഡ്32050300301
വിക്കിഡാറ്റQ64565874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ163
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനന്ദ പി.കെ
പി.ടി.എ. പ്രസിഡണ്ട്രാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്നേഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് - 1909

1909 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തു നിന്നും ഏകദേശം നൂറ്റമ്പത് ഇരുന്നൂറ് മീറ്റർ തെക്കുഭാഗത്തായി തെന്നാട്ട് മനയുടെ എതിർവശത്തായിരുന്നു അന്ന് ഈ സകൂൾ സ്ഥിതി ചെയ്തിരുന്നത്. തെക്കുവടക്കായി ഓടിട്ട ഒരു കെട്ടിടത്തിലായിരുന്നു അന്ന് സകൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ് മുറികളെ വേർതിരിക്കാൻ ചുമരുകളൊന്നുമുണ്ടായിരുന്നില്ല. പടി‍‍ഞ്ഞാറു ഭാഗത്തേക്ക് രണ്ടു ക്ലാസ്സ്മുറികൾ പിന്നീട് കൂട്ടിചേർത്തു. സകൂളിൻെറ പിൻഭാഗത്തായി വലിയൊരു മൈതാനവും അതിൻെറ അരികിലായി ഒരു പടുകൂറ്റൻ ആൽമരവുമുണ്ടായിരുന്നു. നടുവത്തുമന കോലോത്തൊടിയിൽ വൈക്കോൽ ഷെഡ്ഡിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സകൂൾ 1982 ൽ ആണ് ഇന്നുള്ള ജി എൽ പി എസ് ചടങ്ങാംകുളം സകൂളായി മാറ്റപ്പെട്ടത്.കൂടുതൽ വായിക്കൂ.

ഭൗതികസൗകര്യങ്ങൾ

  • ഇടഭിത്തി വായന പൂമുഖം
  • ഓഡിറ്റോറിയം
  • സ്റ്റേജ് $ ക്ലാസ്സ് റൂം
  • കളിയൂ‍ഞ്ഞാൽ
  • മഴമറ ജൈവകൃഷി
  • സ്മാർട്ട് റൂം
  • ക്ലാസ്സ് ലൈബ്രറി
  • I E D സകൂൾ

അക്കാദമികപ്രവർത്തനങ്ങൾ

  • കിളിമൊഴി
  • കാവ്യാഞ്ജലി
  • കാരുണ്യ പദ്ധതി
  • വിദ്യാർത്ഥി സമ്പാദ്യ മിത്ര
  • വിത്തുപേന നിർമ്മാണ പരിശീലനം
  • ഉല്ലാസഗണിതം
  • ജെ.ആർ.സി
  • പഠനോത്സവം
  • കായികമേള
  • പ്രകൃതി പഠനക്യാമ്പ്
  • ശാസ്ത്ര ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC- കുട്ടികളിൽ സേവന സന്നദ്ധത, സ്വഭാവ രൂപീകരണം, സ്നേഹം, ദയ,പ്രഥമ ശുശ്രൂഷ,വിദ്യഭ്യാസ പ്രചാരണം എന്നീ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ലോകം ഒരു കുടുംബം എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാലയങ്ങളിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.2018 ജൂലൈ മാസത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് നമ്മുടെ സ്കൂളിൽ ജെ.ആർ.സി രൂപീകരിച്ചത്.
  • സയൻ‌സ് ക്ലബ്ബ്- കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചത്.സയൻസിന് നിത്യജീവിതത്തിലും പരിസ്ഥിതിയിലും സമൂഹത്തിലും ഉള്ള പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതും ഈ ക്ലബ്ബിൻെറ ദൗത്യമാണ്.രണ്ടാം ക്സാസുമുതൽ 5-ാം ക്ലാസുവരെയുള്ള എല്ലാ ഡിവിഷനുകളിലെയും 5 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്.
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- കുട്ടികളിലെ നൈസർഗിക കഴിവുകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനുള്ള വേദിയാണ് ഇത്.
  • ഗണിത ക്ലബ്ബ്.-കുട്ടികളിൽ യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നതിൽ ഗണിത ക്ലബ്ബ് നിർണായക പങ്ക് വഹിക്കുന്നു.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിൻെറ ഭാഗമായിട്ടാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അധ്യാപകന്റെ പേര് കാലഘട്ടം
1 കേശവൻ മാസ്റ്റർ
2 വേലായുധൻ മാസ്റ്റർ
3 വേലായുധൻ മാസ്റ്റർ കാരാട്
4 വേലു മാസ്റ്റർ
5 ബീബി ഉണ്ണി സെയിദ ടീച്ചർ
6 ബാലകൃഷ്ണൻ മാസ്റ്റർ
7 ഗംഗാദേവി ടീച്ചർ
8 രാധ ടീച്ചർ
9 നളിനി ടീച്ചർ
10 രാജഗോപാലൻ മാസ്റ്റർ
11 രാധാകൃഷ്ണൻ മാസ്റ്റർ
12 സതി ടീച്ചർ
13 ജയപാലൻ മാസ്റ്റർ
14 ചന്ദ്രൻ മാസ്റ്റർ
15 പ്രേമസുന്ദരൻ മാസ്റ്റർ

നേട്ടങ്ങൾ

നാടിൻെറ സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ നേട്ടങ്ങളുടെ നെടുംതൂണാണ് ചടങ്ങാംകുളം ജി.എൽ.പി സകൂൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വണ്ടൂർ ബസ് സ്റ്റാന്റിൽനിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴി 7 കി.മി ദൂരവും വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴി 12 കി.മി ദൂരവും നിലമ്പൂർ ബസ് സ്റ്റാന്റിൽനിന്നും വണ്ടൂരിലേക്ക് പോകുന്ന വഴി 11 കി.മി ദൂരവും ആണ് നടുവത്ത് ചടങ്ങാംകുളം ഗവ. എൽ പി സ്കൂളിലേക്ക് ഉള്ളത്.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചടങ്ങാംകുളം&oldid=2535115" എന്ന താളിൽനിന്ന് ശേഖരിച്ചത്