എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്
വിലാസം
വെട്ടിക്കാട്ടിരി

AMLPS VETTIKKATTIRI PODIYAT
,
വള്ളുവങ്ങാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ9745026084
ഇമെയിൽamlpspodiyat@gmail.com
കോഡുകൾ
സ്കൂൾ കോഡ്18564 (സമേതം)
യുഡൈസ് കോഡ്32050600906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ134
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉദയകുമാർ ചിറമ്മൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അക്ബർ സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നീതു പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1931 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ ഒന്നാം വാര്ഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വെട്ടിക്കാട്ടിരി പൊടിയാട് സ്കൂൾ ആരംഭിച്ചത് 1931 ൽ ശ്രീ  പൊട്ടേങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ആയിരുന്നു . ഇന്ന് ഈ വിദ്യാലയം ശ്രീ . അബ്‌ദുറഹിമാന്റെ ഉടമസ്ഥയിലാണ് . സ്കൂൾ കെട്ടിട നിർമ്മാണ രംഗങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . വെട്ടിക്കാട്ടിരി എന്ന പ്രദേശത്തെ ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു ഒഴിച് കൂടാനാകാത്ത നേട്ടം ഞങ്ങളുടെ സ്കൂളിന് നേടാനായിട്ടുണ്ട് .

             ഇന്ന് പ്രീ - പ്രൈമറി വിഭാഗത്തിൽ 5 ഡിവിഷനുകളും 1 മുതൽ 4 വരെ 12 ഡിവിഷനുകളുമായി ഇന്ന് സ്കൂൾ

നിലകൊള്ളുന്നു .

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

| സ്കൂൾ ചിത്രം= 18564 School 1.jpg ‎| }}

  • പാചകപ്പുര
  • ടോയ്‌ലറ്റ് സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര് 1നു സ്കൂളിൽ ഓഫ്‌ലൈൻ ഓൺലൈൻ  ആയും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു.

കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ പേര്

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്
  • ഗണിത ക്ലബ്
  • അറബി ക്ലബ്
  • കായിക ക്ലബ്
Football Champion
Subjilla Sports

കായിക ക്ലബ്

സ്‌കൂളിലെ അദ്യാപകരായ ശ്രീ .ഇബ്രാഹിം , മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിൽ കായിക ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . കായിക പരിശീലനത്തിനായി ഒരു കൊച്ചു മൈതാനം ഇവിടെയുണ്ട് . ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി 4 തവണ ഓവറോൾ ചാംപ്യൻ പട്ടം കൈവരിച്ചിട്ടുണ്ട് . 


ഉച്ചഭക്ഷണ പരിപാടി

സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി നല്ല രീതിയിൽ നടന്നുവരുന്നു .ഒന്ന് മുതൽ നാല് വരെ 267 കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു വരുന്നു. സബൂറാ മിനി അടുക്കള കൈകാര്യം ചെയ്യുന്നു. ഹെഡ് മാസ്റ്റർ ഉദയകുമാർ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും നൽകി വരുന്നു . ഓരോ ദിവസവും കൃത്യമായ ഭക്ഷണ മെനു പ്രകാരമാണ് ഉച്ചഭക്ഷണ പരിപാടി നടക്കുന്നത്.

ചിത്രശാല

ചിത്രങ്ങൾ കാണാൻ

വഴികാട്ടി

  • മഞ്ചേരി ഭാഗത്തു നിന്ന് പാണ്ടിക്കാട് റോഡ് വഴി  നെല്ലിക്കുത് വന്ന്  വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം.
  • പാണ്ടിക്കാട് ഭാഗത്തു  നിന്ന് കോഡെശ്ശേരി വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം .
  • പാണ്ടിക്കാട് ഭാഗത്തു നിന്ന് മഞ്ചേരി റൂട്ടിൽ തമ്പനങ്ങാടി തങ്ങൾപടിയിൽ നിന്ന് വെട്ടിക്കാട്ടിരി റോഡിന് വന്നാലും സ്കൂളിലെത്താം .
Map