എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/എന്റെ കൊറോണ അവധികാലം
എന്റെ കൊറോണ അവധികാലം
ഒരിടത്ത് മീന എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ ഒൻപതാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവൾ ഒരു കുസൃതിയായ പെൺകുട്ടിയായിരുന്നു. അങ്ങനെ അവളുടെ കൊല്ല പരീക്ഷ അടുത്തു. അവൾ പഠിച്ച് എല്ലാ ദിവസവും പരീക്ഷയ്ക്ക് പോയി. അങ്ങനെയിരിക്കുമ്പോഴാണ് എല്ലാവരേയും പരിഭ്രാന്തരാക്കികൊണ്ട് ആ മഹാമാരി വന്നത്. ഒരു ഞായറാഴ്ച്ച വീട്ടിലിരിക്കുമ്പോൾ ജോലി കഴിഞ്ഞുവന്ന അവളുടെ അമ്മ അവളോട് വാർത്ത വയ്ക്കാൻ പറഞ്ഞു. വാർത്തവച്ചപ്പോൾ അവൾ കണ്ടത് കോവിഡ് 19 എന്നൊരു രോഗം ലോകത്തെ ആകമാനം പിടിച്ചുകുലുക്കുന്നതാണ്. എന്നാൽ അവൾ അത് കാര്യമാക്കിയില്ല. പിറ്റേ വെള്ളിയാഴ്ച്ച അവൾ പരീക്ഷയ്ക്ക് പോയി. പരീക്ഷയ്ക്കു പോയി തിരിച്ച് വന്ന ശേഷവും അവൾ വാർത്തവച്ചു. പിന്നേയും ആ അസുഖത്തെകുറിച്ച് തന്നെ പറയുന്നു. പിന്നെ അവളെ ഞെട്ടിപ്പിക്കുന്ന വാർത്ത അവൾ കണ്ടു. പരീക്ഷകൾ മാറ്റി സ്കൂളുകൾ അടച്ചിട്ടു. സ്വപ്നങ്ങളെല്ലാം അടച്ചിട്ടു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാൻ പാടില്ല. പരീക്ഷകളെല്ലാം മാറ്റി എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. മറ്റുള്ള വാർത്തകൾ കണ്ടപ്പോഴാണ് അവൾക്ക് അതിന്റെ ഗൗരവം മനസ്സിലായത്. വീട്ടിൽ അടച്ചുപൂട്ടിയ ഒരു ജീവിതം. അവൾക്ക് സങ്കൽപ്പിക്കാനേ കഴിയില്ലായിരുന്നു. എത്രഎത്ര മരണങ്ങൾ ഇതൊക്കെ അവളെ പേടിപ്പിക്കാൻ തുടങ്ങി. എന്നാൽ ഒരു കാര്യത്തിൽ അവൾ വളരെ സന്തോഷിച്ചു. അവളുടെ അച്ഛനും അമ്മയും അവളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. അവളോടൊപ്പം ക്യാരംസ് കളിക്കാനും, അന്താക്ഷരികളിക്കാനും കൂടി. ഒരു ദിവസം പോലും മീനില്ലാതെ ഭക്ഷണം കഴിക്കില്ലായിരുന്ന അവൾ ഇപ്പോൾ ലഘുവായ ഭക്ഷണവും പച്ചക്കറികളും കഴിക്കാൻ തുടങ്ങി. അങ്ങനെ അവൾ ജീവിതത്തിന്റെ ശരിയായ രീതികൾ മനസ്സിലാക്കി തുടങ്ങി. ഈ ലോകത്ത് വന്ന മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചു. മദ്യശാലകൾ പൂട്ടി കുടുംബത്ത് സമാധാനങ്ങൾ കൈവന്നു. ആത്മീയ തട്ടിപ്പുകൾ നിർത്തി. വാഹനാപകടങ്ങൾ ഇല്ല, കൊലപാതകങ്ങൾ ഇല്ല. ആഡംബരവിവാഹങ്ങൾ ഇല്ല. കാരുണ്യപ്രവർത്തനങ്ങൾ വർദ്ധിച്ചു. ലോകത്ത് ഭക്ഷണ ധാരാളിത്തമില്ല. ഇതൊക്കെ കൊണ്ട് അവൾ മനസ്സിൽ കരുതി കൊറോണ ഒരു വലിയശാപമാണെങ്കിലും മാറ്റങ്ങൾ ഉണ്ടാവില്ല എന്ന് കരുതിയ ലോകത്ത് ഒത്തിരി നന്മയുടെ മാറ്റങ്ങൾ വരുത്തി. മിനി ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് ഈസ്റ്റർ കാലയളവിലെ പള്ളിയിൽ പോകുന്നത് നഷ്ടമായതിന്റെ വലിയ വേദന ഉണ്ടായി. എന്നാലും ടിവിയിലൂടെ എല്ലാ തിരുകർമ്മങ്ങളും കണ്ട് ആശ്വസിച്ചു. ഇനി അവൾ കാത്തിരിക്കുകയാണ് പുറത്തേക്കിറങ്ങാൻ , ആഡംബരമില്ലാത്ത ഒരു പുതിയ ജീവിതം തുടങ്ങാൻ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ