എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ആരോഗ്യം സർവ്വധനാൽ പ്രധാനം
ആരോഗ്യം സർവ്വധനാൽ പ്രധാനം
പ്രിയ കൂട്ടുക്കാരെ കൊറോണ എന്ന മഹാമാരി ലോകത്തെ വിറപ്പിക്കുകയാണ്. ലോകത്ത് നിന്നും ഈ മഹാമാരിയെ ഇല്ലാതാക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അമേരിക്ക വളരെ സാമ്പത്തികമായി മുൻനിരയിൽ ആണ് എങ്കിലും അവർ ഇതിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. നമ്മൾ കൈകൊണ്ട നമ്മുടെ രാജ്യം കൈകൊണ്ട നടപടികൾ വളരെ നല്ല നിലവാരം പുലർത്തുന്നതാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണ്. സമയോചിതമായ ഇടപെടൽ മൂലം രോഗം നമ്മൾക്ക് വളരെ പിടിച്ചു നിർത്താൻ സാധിച്ചു എന്ന് തോന്നുന്നു. ആരോഗ്യ പ്രവർത്തകരും പോലീസും സർക്കാരും ഒത്തു ചേർന്ന് കൈ കോർത്തത് വളരെ നന്നായി. നാം എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. നാം ഓരോരുത്തരും ലോക നന്മയ്ക്കായി പ്രാർത്ഥിക്കാം ഈ മഹാമാരിയെ തുരത്താൻ വേണ്ടി. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുവാൻ ശ്രമിക്കണം. വീട്ടിൽ വളരെ സന്തോഷമാണ്. ഇപ്പോൾ അച്ഛനും അമ്മയ്ക്കും എല്ലാത്തിനും സമയമുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഇപ്പോൾ നന്നായി അനുഭവിക്കുന്നു. കൂട്ടുക്കാരെ നമ്മൾക്ക് ഇതിൽ നിന്നും ഒരുപാട് പാഠം പഠിക്കണം. സാമ്പത്തികമല്ല നമ്മൾക്ക് വേണ്ടത്, ആരോഗ്യമാണ്. ആരോഗ്യം സർവ്വധനാൽ പ്രധാനം. അതിനു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം. പിന്നെ എല്ലാത്തിലും ഉപരി സർവ്വശക്തന്റെ അനുഗ്രഹമാണ്. അതിനുവേണ്ടി നമ്മൾക്കു ഒരുമനസ്സോടെ പ്രാർത്ഥിക്കാം. ലോകത്തിൽ ശാന്തിയും സമാധാനവും പരസ്പര സ്നേഹവും ഉണ്ടാകട്ടെ. നമ്മൾക്ക് ഈ മഹാമാരിയെ ഒത്തുചേർന്ന് തോൽപ്പിക്കാൻ ദൈവം കരുത്തു നൽകട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം