കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/മ്യൂസിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2023-2024 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 1 ന് വിവിധ സംഗീത പരിപാടികളോടെ ആരംഭിച്ചു. കുട്ടികൾ പ്രവേശനോത്സവഗാനം പാടി അവതരിപ്പിച്ചു.ജൂൺ 21 ന് ലോകസംഗീത ദിനത്തിൽ അസംബ്ലിയിൽ വച്ച് കുട്ടികൾ കരോക്കെ ഗാനം  പാടി. സംഗീത ദിനത്തിൻ്റെ പ്രത്യേക തയെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് കർണാടക സംഗീത പരിശീലനം നൽകി. ഈ പരിശീലനത്തിന് മികച്ച പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്.

2022-2023 പ്രവർത്തനങ്ങൾ

സ്വരലയം

കാലിക്കറ്റ് ഗേൾസ് മ്യൂസിക് ക്ലബ് ഒരു ചുവടു കൂടി മുന്നേറുന്നു. സ്റ്റാഫിനിടയിലും കുട്ടികൾക്കിടയിലും മയങ്ങിക്കിടക്കുന്ന പാടാനുള്ള കഴിവുകളെ തട്ടിയുണർത്താൻ എല്ലാ വെള്ളിയാഴ്ചകളിലും 3.30 ന് സംഘടിപ്പിക്കുന്ന “സ്വരലയം സ്റ്റാഫിനും കുട്ടികൾക്കുമുള്ള കരോക്കേ പ്രാക്ടീസ്. സ്വരലയത്തിന്റെ ആദ്യ പരിശീലനം 197 വെള്ളിയാഴ്ച 3.30 ന് ഓഡിറ്റോറിയത്തിൽ വെച്ച് ഉത്ഘാടനം ചെയ്തു.

സംഗീത ദിനം

സംഗീത ദിനം വിപുലമായി ആഘോഷിച്ചു. അസംബ്ലിയിൽ മ്യൂസിക് ക്ലബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.സംഗീതദിനത്തിൻ്റെ പ്രത്യേകതയെക്കുറിച്ച വിദ്യാർത്ഥിനി വിശദീകരിച്ചു.കരോക്കെ അവതരിപ്പിച്ചു.കൂടാതെ വിദ്യാർത്ഥികളുടെ പാട്ടകൾ ഉൾക്കൊള്ളിച്ച് വീഡിയോ തയാറാക്കി.