സെന്റ്.മേരീസ് യു.പി.എസ്.പിറവന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 5 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.മേരീസ് യു.പി.എസ്.പിറവന്തൂർ
വിലാസം
പിറവന്തൂർ, വെട്ടിത്തിട്ട

വെട്ടിത്തിട്ട പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽupsstmarys@gmail.com
കോഡുകൾ
സ്കൂൾ കോഡ്40451 (സമേതം)
യുഡൈസ് കോഡ്32131000311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ.കെ
പി.ടി.എ. പ്രസിഡണ്ട്ഷാലു എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്.ജെ സി ലിജു
അവസാനം തിരുത്തിയത്
05-04-2024Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് മേരീസ് യു.പി.എസ്, പിറവന്തൂർ,വെട്ടിത്തിട്ട , കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മലയോര പിന്നോക്ക മേഖലയായ പിറവന്തൂർ വില്ലേജിൽ സ്ഥാപിതമായത് 1954 കാലഘട്ടങ്ങളിലാണ്.

ചരിത്രം

മലയോര പിന്നോക്ക മേഖലയിൽ സ്ഥിതിചെയ്യുന്ന പിറവന്തൂർ സെന്റ് മേരീസ് യു.പി സ്ക്കൂൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തിരുവനന്തപുരം കേന്ദ്രമായ മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിൻ്റെ കീഴിലാണ് സ്ഥാപിതമായത്.പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ കൂടുതൽ പാർക്കുന്ന പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോരമേഖല ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ വിദ്യാർത്ഥികളുടേയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. മുക്കടവ്, എലിക്കാട്ടൂർ, ചീവോട്, അലിമുക്ക്, പുന്നല, പടയണിപ്പാറ, കീഴയം, കറവൂർ, പെരുന്തോയിൽ, ചണ്ണക്കാമൺ, വന്മള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എല്ലാ കുട്ടികളും കാൽനടയായി ഈ വിദ്യാലയത്തിൽ വന്നു പഠിച്ചിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരികയും സ്‌കൂൾ വാഹനം ഇല്ലാത്തതു മൂലവും ഭൗതികസാഹചര്യങ്ങളുടെ കുറവു മൂലവും, ഹൈസ്‌കൂൾ വിദ്യാഭ്യാസവും തുടർ പഠന സൗകര്യങ്ങളുടെ അഭാവം മൂലവും ചുറ്റുപ്രദേശങ്ങളിൽ എയ്‌ഡഡ് വിദ്യാലയങ്ങളുടെ അനിയന്ത്രത്തിത വളർച്ച മൂലവും നിലനിൽപ്പിനായി പാടുപെടുന്നു. ഈ വിദ്യാലയത്തിൻ്റെ ഫീഡിംഗ് സ്‌കൂൾ ഗവ.എൽ.പി.എസ്. വന്മള, മുക്കടവ് ആണ്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്റ്റുകളിലായി പതിനഞ്ചിലധികം ഡിവിഷനുകളിലായി ഇവിടെ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴു ഡിവിഷൻ നടത്താനുള്ള ക്ലാസ്സ് മുറികൾ ലഭ്യമായിട്ടുണ്ട്. ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും കുട്ടികൾക്ക് നാല് മൂത്രപ്പുരകളും രണ്ട് ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി ഒരു കിണറും നാലു ടാപ്പുകളും ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു ഷെഡും ഉണ്ട്. വലിയ ഒരു കളിസ്ഥലം സ്‌കൂളിനുണ്ട്. ലൈബ്രറിയ്ക്കായി ഒരു അലമാരയും ഉപയോഗിച്ചുവരുന്നു. കായിക പരിശീലന ഉപകരണങ്ങളുണ്ട്. വൈദ്യുത കണക്ഷൻ, കമ്പ്യൂട്ടർ റൂം, സ്‌കൂൾ പരിസരത്ത് തണൽ വൃക്ഷങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വായന കളരി,സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി,കമ്പ്യൂട്ടർ പരീശീലനം,ശാസ്ത്ര ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, പരിസ്ഥിതി ക്ലബ്,Eco ക്ലബ്, Morning class,ക്വിസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്രമേള എന്നിവയിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.2022-2023 Numaths പരീക്ഷയിൽ ഉപജില്ലയിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ പുനലൂർ തൂക്കുപാലത്ത് നിന്നും 4 കി. മീ. അകലെ, വെട്ടിത്തിട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps: 9.065584782254577, 76.89809574079405| zoom=16}}