എൻ.എസ്.യു.പി.എസ്.പറക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.യു.പി.എസ്.പറക്കോട് | |
---|---|
വിലാസം | |
പറക്കോട് എൻ. എസ്. യു. പി. എസ്, പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 04734 216533 |
ഇമെയിൽ | nsupschool@gmail.com |
വെബ്‍സൈറ്റ് | www.nsupschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38267 (സമേതം) |
യുഡൈസ് കോഡ് | 32120100128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.എസ്. മിനി |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
03-02-2022 | Rethi devi |
ആമുഖം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിൽ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ .എസ് .യു .പി .എസ് പറക്കോട് .
(നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ )
ചരിത്രം
എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ളോക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ 5-7 വരെയുള്ള ഗ്രേഡുകൾ ഉണ്ട് .സ്കൂൾ കോ -എഡ്യൂക്കേഷൻ ആണ് .ഇംഗ്ലീഷ് ,മലയാളം ഇവ ആണ് പഠനമാധ്യമം .ഇടക്കെട്ടിൽ ശ്രീ ഗോവിന്ദ പിള്ളൈ അവറുകളാണ് വിദ്യാലയ സ്ഥാപകൻ .സ്കൂൾ മാനേജ്മെന്റിനെ ഇപ്പോൾ നയിക്കുന്നത് ശ്രീ തേരകത്തുമണി അവറുകളാണ് .അനന്തരാമപുരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .തികഞ്ഞ അച്ചടക്കവും ഈശ്വര വിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് .ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
അമ്പത് സെന്റ് സ്ഥലത്ത്,100*20 അടി വീതം വലിപ്പമുള്ള വിശാലമായ കെട്ടിടം ... വലിപ്പമുള്ള ക്ലാസ്സ് മുറികൾ, ആവശ്യത്തിന് ഫർണിച്ചറുകൾ,ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രത്യേകം പാചകപ്പുര, ഒരിക്കലും വറ്റാത്ത കിണർ, .വിശാലമായ കളിസ്ഥലം.. ശാന്തമായ അന്തരീക്ഷം...എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ .ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി, കുുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ. കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
കെ .പി .റോഡിൽ അടൂർ -പത്തനാപുരം റൂട്ടിൽ അനന്തരാമപുരം മാർക്കറ്റിനു സമീപത്തായി സ്ഥിതി ചെയ്യുന്നു
{{#multimaps:9.1470917,76.7464301|zoom=10}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38267
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ