സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ.
,
680686
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽclpschoolperinjanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24513 (സമേതം)
യുഡൈസ് കോഡ്32071001403
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി മായ
പി.ടി.എ. പ്രസിഡണ്ട്റജീന നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്റീജ ജോയ്
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് കുടിപ്പള്ളിക്കൂടം എന്ന നാമധേയത്തിൽ കിഴുവീട്ടിൽ കേശവൻമാസ്റ്ററുടെ അച്ഛൻ തുരുത്തിയിൽ രാമന്മേനോൻ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. ഒരു കൊച്ചു ഓലക്കെട്ടിടത്തിലാണ് ആദ്യം പള്ളിക്കൂടം ആരംഭിച്ചത്.പിന്നീട് കേശവൻമാസ്റ്റർ വിദ്യാലയത്തെ ഒന്നുകൂടി പുരോഗമിപ്പിച്ചുകൊണ്ടു കുടിപ്പള്ളിക്കൂടത്തിന്റെ വ്യാപ്തി കുറച്ചുകൂടിവർധിപ്പിച്ചു .ചില അദ്ധ്യാപകരെ കണ്ടെത്തുകയും ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.1929 ൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ സവർണർ, അവർണർ എന്ന വേർതിരിവ് ഉണ്ടായിരുന്നു .ആദ്യകാലത്തു തെങ്ങിൻ തടി കൊണ്ടുള്ള തൂണുകളും അടക്കമരവും മുളയും ചേർത്തുകെട്ടി ഉണ്ടാക്കിയതിൽ ഓലമേഞ്ഞു നാലു ഭാഗവും ഓല കൊണ്ട് മറച്ചും നിലം പൂഴിമണ്ണും ആയിരുന്നു .1960 -75 കാലഘട്ടത്തോടെ വിദ്യാസമ്പന്നരായ അദ്ധ്യാപിക അധ്യാപകന്മാരുടെ പ്രവേശനത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തേറിയ പ്രകാശകിരണങ്ങൾ കണ്ടു തുടങ്ങി .തുടക്കത്തിൽ ഏകദേശം 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു . അക്കാലങ്ങളിൽ മുസ്ലിം കുട്ടികൾക്ക് പഠിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല .ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തോടെ എല്ലാവരിലും പുതിയ ഉണർവ് ഉണ്ടായി .അക്കാലത്തു ഹിന്ദു എയ്‌ഡഡ്‌ മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ 3 കെട്ടിടങ്ങളിലായി 1മുതൽ 4വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .3 ടോയ്‍ലെറ്റുകൾ ടൈൽ ഇട്ടതാണ് .അതിൽ ഒരെണ്ണം യൂറോപ്പ്യൻ ക്ലോസറ്റോടുകൂടിയതാണ് ..കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഇംഗ്ലീഷ് അസംബ്ലി, കായികമത്സരങ്ങൾ, കംപ്യൂട്ടർപഠനം, ക്രാഫ്റ്റ് വർക്, ബുൾബുൾ

മുൻ സാരഥികൾ

കേശവൻമാസ്റ്റർ സ്ഥാപകൻ.മാനേജരായും അദ്ധ്യാപകനായും ജോലി ചെയ്തു.കിഴുവീട്ടിൽ ദാമോദരൻ മാസ്റ്റർ ,ശങ്കരൻ വീട്ടിൽ നാരായണൻമാസ്റ്റർ ,കൊല്ലാറ നാരായണൻമാസ്റ്റർ ,മീനാക്ഷിടീച്ചർ ,സോമുൻമുല്ല മാസ്റ്റർ ,സരോജിനിടീച്ചർ ,സരസ്വതി ടീച്ചർ, മൊയ്തുണ്ണിമാസ്റ്റർ ,ശ്രീമതി ടീച്ചർ ,ഗോപിനാഥൻമാസ്റ്റർ ,മല്ലികടീച്ചർ ,അംബികടീച്ചർ ,ജമീലടീച്ചർ ,മൊയ്തുട്ടിമൗലവി ,വത്സലടീച്ചർ ,സുകുമാരൻമാസ്റ്റർ ,രാധടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ശുചിത്വവിദ്യാലയഅവാർഡ് ,സ്കോളര്ഷിപ്സ് ,

വഴികാട്ടി

{{#multimaps:10.303746,76.151696|width=800px|zoom=16}}