എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഉദ്ഘാടകൻ സംസ്കൃത കോളേജ് അധ്യാപകനും അതിലുപരി നാടക കലാകാരൻകൂടിയായ ശ്രീ എം കെ സുരേഷ് ബാബു മാസ്റ്റർ ആയിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
"ഹരിത സാന്ത്വനം"ശ്രീ വാസുദേവആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും,എൻ.എസ്.എസ്. യൂണിറ്റും,ജെ.ആർ.സി.യൂണിറ്റും,പരിസ്ഥിതി
ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിനം ആരംഭിച്ചു.ദിനാചരണത്തിന്റെ ഭാഗമായി വനമിത്ര അവാർഡ് ജേതാവ് ശ്രീ സി.രാഘവൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.2021-22 വർഷത്തെ ജൻ
അഭിയാൻ ട്രസ്റ്റിന്റെ അംബേദ്കർ രത്ന അവാർഡ് ലഭിച്ച ശ്രീ ഒ കെ സുരേഷ് പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗൈഡ്സ് ലീഡർ ദേവപ്രിയ എം.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൾ അമ്പിളി കെ.കെ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.സി സുരേഷ് പരിപാടിക്ക് ആശംസകൾ പറഞ്ഞുെ.എൻ.എസ്.എസ്.യൂണിറ്റ് ലീഡർ സായന്ത്എ സ് നന്ദിയും പറഞ്ഞു.
16051-pravesanolsavam1.JPG