കൊട്ടയോടി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്യം കോട്ടയോടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടയോടി എൽ. പി. സ്കൂൾ
കൊട്ടയോടി എൽ പി എസ് | |
---|---|
വിലാസം | |
കൊട്ടയോടി കൊട്ടയോടി എൽ പി സ്കൂൾ,കൊട്ടയോടി , പത്തായക്കുന്ന് പി .ഒ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | kottayodilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14638 (സമേതം) |
യുഡൈസ് കോഡ് | 32020700107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പാട്യം,, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | സ്നേഹ ടി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജിഷ.കെ |
അവസാനം തിരുത്തിയത് | |
25-01-2022 | 14638k |
ചരിത്രം
പാട്യം പഞ്ചായത്തിലെ കൊട്ടയോടി എന്ന പ്രദേശത്ത് ഹൃദയഭാഗത്തുള്ള നൂറ്റാണ്ടിന്റെ നിറവിനോടടുത്ത വിദ്യാലയമാണ് കൊട്ടയോടി എൽ പി സ്കൂൾ .
പഞ്ചായത്തിനടുത്ത് അഞ്ഞൂറുമീറ്ററിനകത്തുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്ര റോഡിൽ കനാൽക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1924 ൽ ആണെന്നാണ് രേഖകളിൽ കാണുന്നത് അതിനു മുൻപ് പന്ത്രണ്ടോളം വർഷങ്ങൾക്ക് മുൻപ് കോയമ്പറത്ത് കുളത്തിനടുത്ത് ഒതേനൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു ആ സരസ്വതി നിലയമാണ് ഇന്നത്തെ കൊട്ടയോടി എൽ.പി. സ്കൂളായി മാറിയത് .അങ്ങനെ പരിശോധിക്കുമ്പോൾ ഈ വിദ്യാലയം നൂറ്റാണ്ടു പിന്നിട്ടെന്ന് പറയാം.
മുഴുപട്ടിണിക്കാരായ സാധാരണക്കാർക്ക് ഏകആശ്രയം കൃഷി മാത്രമായിരുന്നു.അതായിരുന്നു അക്കാലത്തെ ഇവിടത്തെ സാമൂഹികസ്ഥിതി. സ്കൂളിന്റെ അവസ്ഥയാണെങ്കിലോ ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ ഷെഡ് ,ഇരിപ്പു തറയിൽതന്നെ കുട്ടികൾക്കു കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഈ വിദ്യാലയത്തിലായിരുന്നു കൊട്ടയോടിയിലെയും പരിസരപ്രദേശത്തെയും നെയ്ത്ത് ട്ടൊഴിലാളികളും തൊഴിലാളികളും കൂലിപ്പണിക്കാരും കൃഷിക്കാരും അപൂർവം ഇടത്തരക്കാരും വിദ്യനേടാൻ ആശ്രയിച്ചിരുന്നത്. ഈ വിദ്യാലയത്തിൽത്തന്നെയായിരുന്നു വാഗ്ഭടാനന്ദഗുരുദേവനും കുടുംബാംഗങ്ങളും പരിസരത്തുള്ള മഹാഭൂരിപക്ഷവും പഠനത്തിനെത്തിയിരുന്നത്. അറിവും ആദ്യാക്ഷരവും നേടി ജീവിതത്തിലേക്ക് ഉയർന്നുവന്ന നൂറുകണക്കിന് ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ഈ വിദ്യാലയത്തിന് ഒരു പരിധിയോളം കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാചകപ്പുര
കളിസ്ഥലം
കളിയുപകരണങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
പ്രൊജക്ടർ
പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
നാടകപഠനകളരി
നൃത്തപരിശീലനം
ചിത്രരചനപരിശീലനം
പ്രമുഖരുമായുള്ള അഭിമുഖം
നീന്തൽ പരിശീലനം
കുട്ടികളുടെ തിയേറ്റർ
നിക്ഷേപപ്പെട്ടി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.798826032610474, 75.56191238142151 | width=600px | zoom=15 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14638
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ