ഗവ യു പി എസ് ആനച്ചൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ഗവ യു പി എസ് ആനച്ചൽ | |
---|---|
വിലാസം | |
ഗവ:യു.പി .എസ് ആനച്ചൽ , കളമച്ചൽ പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 08 - 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2837180 |
ഇമെയിൽ | anachalschool@gmail.com |
വെബ്‍സൈറ്റ് | www.anachalschool.blogspo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42643 (സമേതം) |
യുഡൈസ് കോഡ് | 32140800701 |
വിക്കിഡാറ്റ | Q64037028 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നവാസ് . എം |
പി.ടി.എ. പ്രസിഡണ്ട് | ലെനിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ സൂര്യ |
അവസാനം തിരുത്തിയത് | |
01-03-2024 | 837180 |
ചരിത്രം
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
ഭൗതികസൗകര്യങ്ങൾ
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ് കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്.
സ്‌കൂളിലെ 6 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. കൂടാതെ മറ്റു ക്ലാസ്സുകൾക് വേണ്ട പ്രൊജക്ടർ ക്ലാസ്സുകളിൽ ലഭ്യമാണ്. ഇതിനു വേണ്ടി kite, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവ ആണ് സഹായങ്ങൾ നൽകിയത്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ചോക്ക് പൊടി കൊണ്ടുള്ള അലർജി ഒക്കെ ഒഴിവാക്കാൻ ഇതു വഴി സാധിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ നല്ലൊരു കളിസ്ഥലം ഇല്ല എന്നത് ഒരു പോരായ്മയാണ്. എങ്കിലും ക്ലാസ്സിൽ തന്നെ ക്യാരം ബോർഡ്, ചെസ്സ് ബോർഡ് തുടങ്ങിയവ ലഭ്യം ആക്കിയിട്ടുണ്ട്. ലൈബ്രറിക്കും റീഡിങ് റൂമിനും ആയി ഒരു ക്ലാസ്സിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ശുദ്ധജല ലഭ്യതക് വേണ്ടി സ്‌കൂളിന്റെ മുറ്റത് ഒരു കിണർ ഉണ്ട്. എന്തെങ്കിലും കാരണവശാൽ കിണറിൽ വെള്ളം ഇല്ലാതെയാകുന്ന അവസരത്തിൽ ഉപയോഗിക്കാൻ കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട്. എന്നാൽ അടുത്ത കാലത്തായി ജലദൗർലഭ്യം ഉണ്ടായിട്ടില്ല. കൂടാതെ കുട്ടികൾക്ക് കുടിക്കാൻ ചൂടാക്കിയ വെള്ളം അടുക്കളയുടെ ഭാഗത്തു വച്ചിട്ടുണ്ടാക്കും. അതിനു പൈപ്പ് ഫിറ്റ് ചെയ്‌ത പ്രത്യേകം പാത്രവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.
{{#multimaps: 8.71739,76.88232|zoom=18}}