ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം | |
---|---|
വിലാസം | |
ജയമാതാ എൽ. പി. എസ്. പുല്ലോട്ടുകോണം നാലാഞ്ചിറ , , നാലാഞ്ചിറ പി.ഒ. , 695015 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 2 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 9495627918 |
ഇമെയിൽ | jayamathalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43314 (സമേതം) |
യുഡൈസ് കോഡ് | 32141001901 |
വിക്കിഡാറ്റ | Q64037743 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 (1 daily wages) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എൽ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബ്രദർ ഡോമനിക് സാവിയോ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
12-02-2024 | BIJIN |
തിരുവനന്തപുരം ജില്ലയിലെ മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
കേരളത്തിലെ അതിപ്രശസ്തമായ വിദ്യാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ജയമാത ലോവർ പ്രൈമറി സ്കൂളിന് അതിദീർഘമല്ലാത്തതും എന്നാൽ തീരെ ഹൃസ്വമല്ലാത്തതുമായ ഒരു ചരിത്രമുണ്ട്.
അഗതികളും അനാഥരുമായ മനുഷ്യർക്ക് ആശയും അഭയ കേന്ദ്രവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെ കേരളത്തിലെ അതി പ്രശസ്തമായ ഒരു സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയമാത ആ ശ്രമം. അശരണരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗ്രാൻസിസ്കൻ ബ്രദേഴ്സ് ജനോപകാരപ്രദമായ നിരവധി സംരംഭങ്ങൾ ആരംഭിക്കുകയുണ്ടായി അനാഥബാല്യങ്ങളെ കണ്ടെത്തി അവർക്ക് സംരക്ഷണവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി ഒരു അനാഥ മന്ദിരം ജയമാത ബോയ്സ് ഹോം എന്ന പേരിൽ അവർ ആരംഭിക്കുകയുണ്ടായി.
തുടക്കത്തിൽ അനാഥ മന്ദിരത്തിലെ പ്രൈമറി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ അധ്യയനം നടത്തിയിരുന്നത് മൂന്നു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ആയിരുന്നു. സ്കൂളിലേയ്ക്കുള്ള കുട്ടികളുടെ യാത്ര അത്യന്തം ക്ലേശകരവും അപകടം നിറഞ്ഞതുമായിരുന്നു . ഇത്തരം ദു:സ്ഥിതിയ്ക്ക് പരിഹാരം കാണുന്നതിനായി അന്നത്തെ ബോയ്സ് ഹോം മാനേജരായിരുന്ന റവ. ബ്ര. ഹിപ്പോളിറ്റസിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ്ക്കൻ ബ്രദേഴ്സ് ഒരു വിദ്യാലയം തുടങ്ങുന്നതിനായി അനുവാദം നൽകുകയും ചെയ്തു.
ഇപ്രകാരം 1979 ജൂൺ മാസം 6-ാം തീയതി തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷന്റെ14 -ാം വാർഡിലായി നാലാഞ്ചിറയിലെ പുല്ലോട്ടുകോണം എന്ന പ്രശാന്തസുന്ദരമായ പ്രദേശത്ത് ജയമാത ബോയ്സ് ഹോമിലെ 44 കുട്ടികളുമായി ജയമാത ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. ഈ സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപിക സിസ്റ്റർ സെലീനാമ്മ പി.എയും ആദ്യ പഠിതാവ് എം അച്ചൻകുഞ്ഞുമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
* കുുടി വെള്ളം
* കറന്റ്
*ലൈബ്രറി
* കംപ്യൂട്ടർ ലാബ്
* ടോയ് ലറ്റ് സൗകര്യം
* ബോയ്സ് ഹോമിൽ നിന്ന് പഠിക്കാനുള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ചാരിറ്റബിൾ സൊസൈറ്റി ഓഫ് ഫാൻസിസ്കൻ മിഷിനറി ബ്രദേഴ്സ്
മുൻ സാരഥികൾ
സിസ്റ്റർ അന്നമ്മ ഇ ജെ | 10-07-1980 മുതൽ 01-06-1992 |
---|---|
കല്യാണിക്കുട്ടി തങ്കച്ചി. എസ് | 23-03-1981 മുതൽ 31-03-1994 |
റോസമ്മ സി. | 01-08-1981 മുതൽ 31-3-2003 |
റവ. ബ്രദർ ഡൊമിനിക് ജോസഫ് | 06-09-1991 മുതൽ 30-6-2012 |
മിനി എൽ ജോൺ |
പ്രശംസ
വഴികാട്ടി
- നാലാഞ്ചിറ മെയിൻ ഗേറ്റിൽ നിന്നും മാർ ഇവാനിയോസ് വിദ്യാനഗരിയിലുടെ അകത്തുപ്രവേശിച്ചശേഷം മുന്നൂറ് മീറ്റർ വന്നശേഷം ഇടത്തോട്ട് തിരിയുക. ജയമാതാ ഐ.റ്റി.ഐ യോട് ചേർന്നാണ് സ്കൂൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps: 8.5453211,76.9365263 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43314
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ